SignIn
Kerala Kaumudi Online
Saturday, 27 June 2026 4.00 AM IST

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 152 തസ്തികകൾ അനുവദിച്ചു

aa

തിരുവനന്തപുരം:സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ 152 തസ്തികൾ വിവിധ ജില്ലകളിലായി അനുവദിച്ചതായി മന്ത്രി കെ.മുരളീധരൻ അറിയിച്ചു.ഫാർമസിസ്റ്റ് ഗ്രേഡ് 2-60,നഴ്സിംഗ് ഓഫീസർ-47,ലാബ് ടെക്നീഷ്യൻ ഗ്രേഡ്2-33,മെഡിക്കൽ ഓഫീസർ-12 എന്നിങ്ങനെയാണ് അനുവദിച്ചത്.ആരോഗ്യവകുപ്പ് ഡയറക്ടറും വിവിധ ജില്ലാ മേധാവിമാരും ഒഴിവുകൾ ഉടൻ പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യും.നിലവിലെ റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമനം നടത്തും.ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശുപാർശ പ്രകാരമാണിത്.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തസ്തിക സൃഷ്ടിച്ചെങ്കിലും ജീവനക്കാരുടെ കുറവുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങൾ കണ്ടെത്തി തസ്തികകൾ അനുവദിച്ചിരുന്നില്ല.ഇക്കാര്യം ചുണ്ടിക്കാട്ടി നിരവധി ഉദ്യോഗാർത്ഥികൾ മന്ത്രി കെ.മുരളീധരനെ സമീപിച്ചിരുന്നു. തുടർന്നാണ് ഉത്തരവിറങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA