കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന രേണുസുധിയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ പരാമർശം നടത്തിയ യൂട്യൂബർ അറസ്റ്റിൽ. ഇടപ്പാൾ സ്വദേശിയായ സന്ദീപാണ് അറസ്റ്റിലായത്. സോഷ്യൽമീഡിയയിലൂടെ രേണു പുറത്തുവിട്ട കാൻസർ ചികിത്സയുടെ ബില്ലുകൾ വ്യാജമാണെന്ന തരത്തിൽ ഇയാൾ റിയാക്ഷൻ വീഡിയോകൾ പ്രചരിപ്പിച്ചിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങൾ രേണുസുധി തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.
'ആദ്യ അറസ്റ്റ്, യൂട്യൂബറെ വീട്ടിലെത്തി പൊക്കി പൊലീസ്, കേരള പൊലീസിന് അഭിനന്ദനങ്ങൾ' എന്ന അടിക്കുറിപ്പോടെയാണ് രേണു വീഡിയോ പങ്കുവച്ചത്. നിരവധി പേരാണ് രേണുവിന് പിന്തുണയുമായി രംഗത്തെത്തുന്നത്. സമാനരീതിയിൽ മറ്റുള്ളവർക്കെതിരെ വ്യക്തിഹത്യയും അധിക്ഷേപപരാമർശങ്ങളും നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
സോഷ്യൽമീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയതിന് ആംഗ്ലിക്കൻ സഭ ബിഷപ്പായ നോബിൾ ഫിലിപ് അമ്പലവേലി നൽകിയ പരാതിയിലാണ് സന്ദീപിനെ അറസ്റ്റ് ചെയ്‌തത്. കേസിന്റെ ഭാഗമായ രണ്ട് മൊബൈൽ ഫോണുകളും ലാപ്‌ടോപുകളും കോടതിയിൽ ഹാജരാക്കുമെന്ന് ചങ്ങനാശേരി ഡിവൈഎസ്‌പി അറിയിച്ചു. ഇത്തരം പ്രവൃത്തികൾ തുടർന്നാൽ ഇയാൾക്കെതിരെ കർശന നടപടികളിലേക്ക് കടക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
A YouTuber named Sandeep from Edappal was arrested for allegedly making defamatory remarks against cancer patient Renusudhi through social media videos. He reportedly circulated reaction videos claiming that the cancer treatment bills shared by her were fake. Renusudhi shared footage of his arrest, praising Kerala Police. The arrest followed a complaint by Bishop Noble Philip Ambalaveli. Police seized two mobile phones and a laptop.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |