SignIn
Kerala Kaumudi Online
Thursday, 23 July 2026 1.20 AM IST

കേരളകൗമുദി വലിയ പഞ്ചാംഗം പ്രകാശനം ചെയ്തു

ll
jhh

തിരുവനന്തപുരം: പഞ്ചാംഗങ്ങളുടെ ഗണത്തിൽ ഏറ്റവുമധികം സൂക്ഷ്മതയും ആധികാരികതയും കല്പിക്കപ്പെടുന്ന കേരളകൗമുദി വലിയ പഞ്ചാംഗം (2026-27) ആറ്രുകാൽ ദേവീ സന്നിധിയിൽ കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി അർജ്ജുൻ അസോസിയേറ്റ്സ് മാനേജിംഗ് ഡയറക്ടർ ബി.അർജ്ജുന് നൽകി പ്രകാശനം ചെയ്തു.

ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് വി.ശോഭ,സെക്രട്ടറി കെ.ശരത്‌കുമാർ,ചെയർമാൻ എസ്.വേണുഗോപാൽ, വൈസ് പ്രസിഡന്റ് പി.കെ.കൃഷ്ണൻനായർ, ജോയിന്റ് സെക്രട്ടറി എ.എസ്.അനുമോദ്, ട്രഷറർ എ.ഗീതാകുമാരി, ശ്രീകാര്യകാർ രാജു എസ്.നായർ, കേരളകൗമുദി സ്പെഷ്യൽ പ്രോജക്ട് എഡിറ്റർ മഞ്ചു വെള്ളായണി, മാർക്കറ്റിംഗ് ജനറൽ മാനേജർമാരായ ഷിറാസ് ജലാൽ, അയ്യപ്പദാസ് എ.ജി, പരസ്യവിഭാഗം മാനേജർ രതീഷ് എം.എസ്, പ്രൊഡക്ഷൻ ഹെഡ് കെ.എസ്.സാബു, ഓഫീസ് അസിസ്റ്റന്റ് കെ. ഹരി എന്നിവർ പങ്കെടുത്തു.

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം പുരോഹിതൻ നാരായണ ശർമ്മയുടെ പിതൃബലി തർപ്പണം മന്ത്രങ്ങളും ചടങ്ങുകളും, കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് തയ്യാറാക്കിയ പുതുവർഷത്തെ സമ്പൂർണ നക്ഷത്രഫലം, വിഷുഫലം, നല്ല മുഹൂർത്തങ്ങൾ, പുതുവർഷത്തെ നല്ല ദിവസങ്ങൾ, പ്രധാന ദേവാലയങ്ങളിലെ പൂജകൾ, വഴിപാടുകൾ, നവഗ്രഹ ദോഷ പരിഹാരങ്ങൾ എന്നിവയും പഞ്ചാംഗത്തിലുണ്ട്. വില 85 രൂപ.

ക്യാപ്ഷൻ

കേരളകൗമുദിയുടെ 2026 - 27 വർഷത്തെ വലിയ പഞ്ചാംഗം ആറ്റുകാൽ ദേവീ ക്ഷേത്രസന്നിധിയിൽ കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി അർജുൻ അസോസിയേറ്റ്സ് മാനേജിംഗ് ഡയറക്ടർ ബി.അർജുന് നൽകി പ്രകാശനം ചെയ്യുന്നു. കേരളകൗമുദി ഓഫീസ് അസിസ്റ്റന്റ് ഹരി, പരസ്യമാനേജർ എം.എസ്.രതീഷ്, സ്‌പെഷ്യൽ പ്രോജെക്ട്സ് എഡിറ്റർ മഞ്ചു വെള്ളായണി, പ്രൊഡക്ഷൻ ഹെഡ് കെ.എസ്.സാബു, ജനറൽ മാനേജർ ഷിറാസ് ജലാൽ, ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് വി.ശോഭ, ചെയർമാൻ എസ്.വേണുഗോപാൽ, കേരളകൗമുദി ജനറൽ മാനേജർ എ.ജി.അയ്യപ്പദാസ്, ക്ഷേത്രം ട്രസ്റ്റ് വൈസ് പ്രസിഡന്റ് പി.കെ.കൃഷ്ണൻ നായർ, സെക്രട്ടറി എ.ശരത് കുമാർ, ജോയിന്റ് സെക്രട്ടറി എ.എസ്.അനുമോദ്, ശ്രീകാര്യക്കാർ രാജു എസ്.നായർ തുടങ്ങിയവർ സമീപം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALAKAUMUDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA