SignIn
Kerala Kaumudi Online
Thursday, 16 July 2026 3.37 AM IST

മലയാളികള്‍ സ്ഥിരമായി വലിച്ചെറിയുന്ന സാധനം; അതിര്‍ത്തി വിട്ടാല്‍ സാധനത്തിന് പൊന്നുംവില

money
പ്രതീകാത്മക ചിത്രം

നമ്മുടെ നാട്ടില്‍ സ്ഥിരമായി ഉപയോഗിക്കുന്ന പല സാധനങ്ങളുടേയും അവശിഷ്ടങ്ങള്‍ക്ക് പോലും വന്‍ ബിസിനസ് സാദ്ധ്യതയാണുള്ളത്. എന്നാല്‍ ഇതേക്കുറിച്ച് പപ്പോഴും മലയാളികള്‍ക്ക് യാതൊരു അറിവും കാണില്ല എന്നതാണ് വസ്തുത. ഇതിന്റ ഏറ്റവും വലിയ ഉദാഹരണമാണ് കേരളം വിട്ട് കഴിഞ്ഞാല്‍ ചിരട്ടയ്ക്കുള്ള മാര്‍ക്കറ്റ് വാല്യു. കേരളത്തിലെ എല്ലാ വീടുകളിലും ഉപയോഗിക്കുന്ന സാധനമാണ് നാളികേരം. ഇതിന്റെ അവശിഷ്ടമായ ചിരട്ടയ്ക്ക് നല്ല വില നല്‍കിയാണ് തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ശേഖരിക്കുന്നത്.

32 രൂപ മുതല്‍ 35 രൂപ വരെയാണ് മലയാളികള്‍ വലിച്ചെറിയുന്ന ചിരട്ടയുടെ ഒരു കിലോയ്ക്ക് നല്‍കേണ്ട വില. ഇത് കൂടുതലായും വ്യാവസായിക ആവശ്യങ്ങള്‍ക്കും മറ്റ് സംസ്ഥാനങ്ങളിലുള്ളവരാണ് ശേഖരിക്കുന്നത്. വ്യവസായ മേഖലയിലെ ഡിമാന്‍ഡ് വര്‍ദ്ധിച്ചത് തന്നെയാണ് ചിരട്ടയ്ക്ക് വില ഇത്തരത്തില്‍ വര്‍ദ്ധിക്കുന്നതിന് കാരണം. പ്രകൃതിദത്തവും പരിസ്ഥിതിസൗഹൃദവുമായ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ പല രാജ്യങ്ങളും വന്‍കിട കമ്പനികളും ഇന്ന് ചിരട്ട വന്‍തോതില്‍ ഉപയോഗിച്ചുവരുന്നു.

ഡിമാന്‍ഡ് ഓരോ ദിവസവും വര്‍ദ്ധിക്കുന്നത് അനുസരിച്ച് കേരളത്തില്‍ ചിരട്ട സംഭരിക്കുന്ന ശീലവും പലയിടത്തും ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലേക്ക് കൊണ്ട് പോകുന്ന ചിരട്ടകള്‍ വിദേശ രാജ്യത്തേക്ക് ഉള്‍പ്പെടെ കയറ്റി അയക്കുന്നുണ്ട്. കുടിവെള്ള ശുദ്ധീകരണത്തിന് ഉള്‍പ്പെടെ ചിരട്ട ഉപയോഗിക്കുന്നുണ്ട്. ജലത്തിലെ വിഷാംശങ്ങളെയും ദുര്‍ഗന്ധങ്ങളെയും ആഗിരണം ചെയ്യാനുള്ള ശേഷിയാണ് ഇതിന് കാരണം. സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ പ്രധാന ചേരുവയായി ചിരട്ട പൊടിച്ച് ചേര്‍ക്കാറുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MONEY, BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA