SignIn
Kerala Kaumudi Online
Monday, 15 June 2026 9.59 AM IST

സ്ത്രീകൾ ഹാപ്പി,​ സൗജന്യ ബസ് യാത്ര തുടങ്ങി

bus

ആലപ്പുഴ: യു.ഡി.എഫ് സർക്കാരിന്റെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യ യാത്ര ഇന്നുമുതൽ. ജില്ലയിൽ 187 കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക.
രാവിലെ 8.30ന് സംസ്ഥാനതല ഉദ്ഘാടനത്തിന് പിന്നാലെ ജില്ലാതല ഉദ്ഘാടനം നടക്കും.വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ പ്രത്യേക ഉദ്ഘാടന ചടങ്ങുകളുമുണ്ടാകും. ജില്ലാതല ഉദ്ഘാടനം ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എ.ഡി. തോമസ് എം.എൽ.എ നിർവഹിക്കും. മൂന്നിടങ്ങളിലേക്കാണ് ആദ്യ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.അമ്പലപ്പുഴ വഴി തിരുവല്ല, ചേർത്തല, ചങ്ങനാശേരി എന്നിവിടങ്ങളിലേക്കാണിത്. കണ്ടക്ടർ നൽകുന്ന ആദ്യ ടിക്കറ്റ് എ.ഡി. തോമസ് എം.എൽ.എ ആദ്യ യാത്രക്കാരിക്ക് നൽകും.

ഉദ്ഘാടനശേഷം എം.എൽ.എ ബസിൽ യാത്ര ചെയ്യും. ഉദ്ഘാടന ബസിൽ വനിതാ കണ്ടക്ടറെയാണ് ഡ്യൂട്ടിക്ക് നിയോഗിക്കുക. പത്തിന് ചേർത്തലയിലും എ.ഡി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ കെ.എസ്.ആർ.ടി.സി.യുടെ ആകെ ബസുകളുടെ 57 ശതമാനവും ഓർഡിനറിയാണ്. ആലപ്പുഴ- 41, ചേർത്തല- 34, കായംകുളം- 31, ഹരിപ്പാട്- 23, ചെങ്ങന്നൂർ-23, എടത്വ-18, മാവേലിക്കര- 17 എന്നിങ്ങനെയാണ് ഓരോ ഡിപ്പോകളിലെയും ഓർഡിനറി സർവീസുകളുടെ നില. പദ്ധതിയുടെ ഭാഗമായി ബസുകളിൽ 'പ്രിയദർശിനി' എന്ന സ്റ്റിക്കർ പതിപ്പിക്കുന്ന ജോലികൾ പൂർത്തിയായി.

ഡിപ്പോകൾ,​ സർവീസുകൾ


ആലപ്പുഴ
വണ്ടാനം മെഡിക്കൽ കോളേജ്, മുഹമ്മ, കോലോത്ത് ജെട്ടി, ചേർത്തല, തണ്ണീർമുക്കം, പുളിങ്കുന്ന്, അർത്തുങ്കൽ, തട്ടാശേരി, ചതുർത്ഥ്യാകരി, ചങ്ങനാശേരി, ഹരിപ്പാട്, ചമ്പക്കുളം, തായങ്കരി, എടത്വ, വൈക്കം, തിരുവല്ല, കായംകുളം, മാവേലിക്കര, കോട്ടയം, തോപ്പുംപടി, എറണാകുളം.


എടത്വ
ആലപ്പുഴ, തിരുവല്ല, ഹരിപ്പാട്, തായങ്കരി, ചങ്ങനാശ്ശേരി, കളങ്ങര.


കായംകുളം
അടൂർ, പുനലൂർ, ആലപ്പുഴ, വവ്വാകാവ്, പാവുമ്പ, കരുനാഗപ്പള്ളി, ചവറ, ഓച്ചിറ, വള്ളിക്കാവ്-കാട്ടിൽക്കടവ്, ചാത്തന്നൂർ, കൊച്ചിയുടെ ജെട്ടി- തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി, വണ്ടാനം, ഓച്ചിറ- അഴീക്കൽ, ചൂനാട്, താമരക്കുളം, മാവേലിക്കര, തിരുവല്ല, പതാരം, ഭരണിക്കാവ്, വലിയ പെരുമ്പുഴ, ചങ്ങനാശേരി, കോട്ടയം, കരുനാഗപ്പള്ളി ചവറ, ഏവൂർ- പത്തിയൂർമുട്ടം, ഹരിപ്പാട്- അമ്പലശേരിക്കടവ്, ചാരുംമൂട്- ശൂരനാട്- കൊല്ലം.


ഹരിപ്പാട്
ആലപ്പുഴ, കായംകുളം, വണ്ടാനം മെഡിക്കൽ കോളേജ്, കോട്ടയം മെഡിക്കൽ കോളേജ്, എടത്വ, തിരുവല്ല, കോട്ടയം, പത്തനംതിട്ട, പന്തളം, ചെങ്ങന്നൂർ, കരുനാഗപ്പള്ളി, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, എടത്വ-തിരുവല്ല, ഹരിപ്പാട്- പത്തനംതിട്ട, ഹരിപ്പാട്- കരുനാഗപ്പള്ളി, ഹരിപ്പാട്-അമ്പലപ്പുഴ-ആലപ്പുഴ റൂട്ടുകളിൽ ചെയിൻസർവീസുകളുണ്ട്.


മാവേലിക്കര
കോട്ടയം മെഡിക്കൽ കോളേജ്, ആലപ്പുഴ, ചേർത്തല, കരുനാഗപ്പള്ളി, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, പത്തനംതിട്ട, പന്തളം, ഹരിപ്പാട്, ചവറ, കായംകുളം, ഓച്ചിറ.


ചെങ്ങന്നൂർ
ചെങ്ങന്നൂർ- കൊല്ലം ചെയിന് സർവീസ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറിയായിട്ടാണ് ഓടിക്കുന്നത്. കോട്ടയം, അടൂർ, ചങ്ങനാശ്ശേരി, പന്തളം പെരിങ്ങാല വഴി, പത്തനംതിട്ട ഇലവുംതിട്ട വഴി, പന്തളം വെണ്മണി വഴി, കൊല്ലം, തിരുവല്ല, കല്ലിശേരി-കുത്തിയതോട് ഇരമല്ലിക്കര-തിരുവല്ല, കൊഴുവല്ലൂർ-പന്തളം, ഓതറ-വള്ളംകുളം-തിരുവല്ല-കോട്ടയം, കോട്ട-എരുമക്കാട്-പത്തനംതിട്ട.


ചേർത്തല
തോപ്പുംപടി, ആലപ്പുഴ, കോട്ടയം, ആലുവ, വൈറ്റില, മുഹമ്മ, ചെല്ലാനം.


ടിക്കറ്റ് മറക്കരുത്
സൗജന്യ യാത്രയ്ക്ക് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ കഴിയില്ല. പണം നൽകേണ്ടതില്ലെങ്കിലും വനിതാ യാത്രക്കാർ കണ്ടക്ടറിൽ നിന്ന് ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വഴി 'പൂജ്യം' മൂല്യമുള്ള പ്രിയദർശിനി ടിക്കറ്റ് കൈപ്പറ്റണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL