SignIn
Kerala Kaumudi Online
Monday, 24 August 2026 4.04 AM IST

​ രാ​ജാ​ക്കാ​ട് യൂ​ണി​യ​നി​ൽ​ ​ ഗു​രു​ദേ​വ​ജ​യ​ന്തി​ ആ​ഘോ​ഷ​ങ്ങ​ളു​ടെ​ ഒ​രു​ക്ക​ങ്ങ​ൾ​ പൂ​ർ​ത്തി​യാ​യി​ ​

രാജാക്കാട്: ​എ​സ്.എ​ൻ​.ഡി​.പി​.യോ​ഗം​ രാ​ജാ​ക്കാ​ട് യൂ​ണി​യ​നി​ൽ​​ 1​7​2​-ാ​മ​ത് ജ​യ​ന്തി​ ആ​ഘോ​ഷ​ങ്ങ​ളു​ടെ​ ഒ​രു​ക്ക​ങ്ങ​ൾ​ പൂ​ർ​ത്തി​യാ​യി​. 1​7​ന് പ​താ​ക​ദി​ന​മാ​യി​ ആ​ച​രി​ച്ച് എ​ല്ലാ​ ശാ​ഖാ​-​കു​ടും​ബ​യോ​ഗ​ ആ​സ്‌​ഥാ​ന​ങ്ങ​ളി​ലും​ വീ​ടു​ക​ളി​ലും​ മ​ഞ്ഞ​പ്പ​താ​ക​ ഉ​യ​ർ​ത്തി​ . ച​ത​യ​-​തി​രു​വോ​ണ​ അ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ​ ശാ​ഖാ​യോ​ഗ​ങ്ങ​ളി​ലും​ കു​ട്ടി​ക​ൾ​ക്കും​ മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി​ വി​വി​ധ​ മ​ത്സ​ര​ങ്ങ​ളും​ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും​ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. തി​രു​ജ​യ​ന്തി​ദി​ന​മാ​യ​ 2​8​ന് ​ എ​ല്ലാ​ ശാ​ഖാ​യോ​ഗ​ ആ​സ്ഥാ​ന​ങ്ങ​ളി​ലും​ പ​താ​ക​ ഉ​യ​ർ​ത്ത​ൽ​,​ ഘോ​ഷ​യാ​ത്ര​,​ ജ​യ​ന്തി​ സ​മൂ​ഹ​പ്രാ​ർ​ത്ഥ​ന​,​ ഗു​രു​പൂ​ജ​,​ സ​മ്മേ​ള​ന​ങ്ങ​ൾ​,​ ച​ത​യ​സ​ദ്യ​ തു​ട​ങ്ങി​യ​ വി​പു​ല​മാ​യ​ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഗു​രു​ദേ​വ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ വി​ശേ​ഷാ​ൽ​ പൂ​ജ​ക​ളും​ ഹോ​മ​ങ്ങ​ളും​ പ്രാ​ർ​ത്ഥ​ന​ക​ളും​ ന​ട​ക്കും​.
യൂ​ണി​യ​ൻ​ പ്ര​സി​ഡ​ന്റ് എം​.ബി​.ശ്രീ​കു​മാ​ർ​,​ യോ​ഗം​ അ​സ്സി​സ്‌​റ്റ​ന്റ് സെ​ക്ര​ട്ട​റി​ കെ​.ഡി​.ര​മേ​ശ്,​ യൂ​ണി​യ​ൻ​ വൈ​സ് പ്ര​സി​ഡ​ൻ​റ് ജി​. അ​ജ​യ​ൻ​,​ യൂ​ണി​യ​ൻ​ സെ​ക്ര​ട്ട​റി​ കെ​.എ​സ്.ല​തീ​ഷ്‌​കു​മാ​ർ​,​ യൂ​ണി​യ​ൻ​ കൗ​ൺ​സി​ൽ​ അം​ഗ​വും​ സൈ​ബ​ർ​ സേ​ന​ കേ​ന്ദ്ര​സ​മി​തി​ ക​ൺ​വീ​ന​റു​മാ​യ​ ഐ​ബി​ പ്ര​ഭാ​ക​ര​ൻ​,​ യൂ​ണി​യ​ൻ​ കൗ​ൺ​സി​ൽ​ അം​ഗ​ങ്ങ​ളാ​യ​ എ​ൻ​.ആ​ർ​.വി​ജ​യ​കു​മ​ർ​,​ കെ​.കെ​.രാ​ജേ​ഷ്,​ കു​ടും​ബ​യോ​ഗം​ കോ​-​ഓ​ർ​ഡി​നേ​റ്റ​ർ​ വി​.എ​ൻ​.സ​ലിം​മാ​സ്‌​റ്റ​ർ​,​ യൂ​ത്ത് മൂ​വ്മെ​ൻ​റ് യൂ​ണി​യ​ൻ​ പ്ര​സി​ഡ​ന്റ് വി​ഷ്‌​ണു​ ശേ​ഖ​ര​ൻ​,​ സെ​ക്ര​ട്ട​റി​ സ​നി​ൽ​ കെ​.ആ​ർ​,​ വ​നി​താ​സം​ഘം​ യൂ​ണി​യ​ൻ​ പ്ര​സി​ഡ​ന്റ് ര​ജ​നി​ ത​ങ്ക​ച്ച​ൻ​.,​ സെ​ക്ര​ട്ട​റി​ വി​നീ​താ​ സു​ഭാ​ഷ് ,​​ സൈ​ബ​ർ​സേ​നാ​ കേ​ന്ദ്ര​സ​മി​തി​ വൈ​സ് ചെ​യ​ർ​ പേ​ഴ്സ​ൺ​ സ​ജി​നി​ സാ​ബു​,​ ജോ​യി​ന്റ് ക​ൺ​വീ​ന​ർ​ ജോ​ബി​ വാ​ഴാ​ട്ട്,​ യൂ​ണി​യ​ൻ​ ക​ൺ​വീ​ന​ർ​ പ്രീ​താ​ സ​ന്തോ​ഷ്,​ വൈ​ദീ​ക​യോ​ഗം​ യൂ​ണി​യ​ൻ​ പ്ര​സി​ഡ​ന്റ് സ​തീ​ഷ് ശാ​ന്തി​ക​ൾ​ ,​​ സെ​ക്ര​ട്ട​റി​ സ​ച്ചി​താ​ന​ന്ദ് ശാ​ന്തി​ക​ൾ​,​ എം​പ്ലോ​യീ​സ് ഫോ​റം​ കേ​ന്ദ്ര​സ​മി​തി​ വൈ​സ് പ്ര​സി​ഡ​ന്റ് ജി​ജി​ ഹ​രി​ദാ​സ്,​ ശാ​ഖാ​യോ​ഗം​ ഭാ​ര​വാ​ഹി​ക​ൾ​ യൂ​ത്ത് മൂ​വ്‌​മെ​ൻ​റ് -​ വ​നി​താ​സം​ഘം​-​സൈ​ബ​ർ​ സേ​ന​ യൂ​ണി​യ​ൻ​-​ശാ​ഖാ​ ത​ല​ ഭാ​ര​വാ​ഹി​ക​ൾ​,​ കു​ടും​ബ​യോ​ഗ​ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ​ മ​റ്റ് പോ​ഷ​ക​സം​ഘ​ട​നാ​ പ്ര​വ​ർ​ത്ത​ക​ർ​ തു​ട​ങ്ങി​യ​വ​ർ​ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം​ ന​ൽ​കും​.











Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL