SignIn
Kerala Kaumudi Online
Monday, 24 August 2026 4.10 AM IST

അമ്മമാർക്ക് ഓണപ്പുടവ

s

കയ്പമംഗലം: 60വയസ് കഴിഞ്ഞ, വിധവകളുൾപ്പടെയുള്ള അമ്മമാർക്ക് വാർഡ് മെമ്പറുടെ വക ഓണപ്പുടവ നൽകി. രണ്ടാം വാർഡ് മെമ്പർ കെ.കെ.സക്കരിയയുടെ നേതൃത്വത്തിൽ വീടുകളിലെത്തിയാണ് ഓണപ്പുടവ വിതരണം നടത്തിയത്. 60 വയസ് കഴിഞ്ഞ 60 അമ്മമാർക്കാണ് ഓണപ്പുടവ നൽകിയത്. തമ്പി അല്ലപ്പുഴയുടെ വസതിയിൽ നടന്ന ചടങ്ങിൽ മുൻ എം.പി. ടി.എൻ.പ്രതാപൻ വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ കെ.കെ.സക്കരിയ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ മുഖ്യാതിഥിയായി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ സുരേഷ് കൊച്ചുവീട്ടിൽ, അൻസമോൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീബ സതീഷ്, പഞ്ചായത്ത് മെമ്പർമാരായ ഷാഹിർ പഴംപറമ്പിൽ, വി.പി. ദിലീപ് കുമാർ, നസീമ പുതിയവീട്ടിൽ, അഡ്വ.ഷാജു തലാശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL