SignIn
Kerala Kaumudi Online
Monday, 22 June 2026 3.40 AM IST

ചാവറയച്ചൻ സ്മാരകം: സ്വാഗതാർഹം

ആലപ്പുഴ : വിശുദ്ധ ചാവറ കുറിയാക്കോസ് ഏലിയാസച്ചൻറ സ്മാരകം കൂനമ്മാവിൽ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നിർദ്ദേശം ബഡ്ജറ്റിൽ പ്രഖ്യാപിച്ചത് സ്വാഗതാർഹമാണെന്ന് ചാവറ സാംസ്കാരിക സമിതി ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. ചാവറയച്ചന്റെ സ്മരണ നിലനിർത്താൻ ഉചിതമായ സ്മാരകങ്ങൾ നിർമ്മിക്കണമെന്ന് സമിതി നിവേദനത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ചാവറയച്ചന്റെ ജന്മസ്ഥലമായ കൈനകരിയിൽ സ്മാരകം നിർമ്മിക്കണമെന്ന് ആവശ്യവും സമിതി ഉന്നയിച്ചിരുന്നു. അച്ചൻ ജനിച്ച വീട് തനിമ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുന്നുണ്ടെന്നും പുതുതലമുറയ്ക്ക് അത് പ്രചോദനമാണെന്നും സാംസ്കാരിക മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ബേബി പാറക്കാടൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL