തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ അത്തം 2026 ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കലാ - സാഹിത്യ മത്സരങ്ങൾക്ക് തുടക്കമായി. കർണാടക സംഗീതജ്ഞനും സംഗീത സംവിധായകനുമായ ശ്രീവത്സൻ ജെ. മേനോൻ വിവിധ കലാ-സാഹിത്യ മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഭദ്രദീപം തെളിച്ച് നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ. പി.എൽ. ബാബു അദ്ധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ അത്താഘോഷം ജനറൽ കൺവീനർ ഇ.എസ്. രാകേഷ് പൈ, നഗരസഭ വൈസ് ചെയർപേഴ്സൺ രാധിക വർമ്മ, രോഹിണി കൃഷ്ണകുമാർ, പി.വി. സതീശൻ, മഞ്ജു ബിനു, ഇ.ഡി. ഷിനി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |