
പുതുക്കാട് : കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതി റിമാൻഡിൽ. മറ്റത്തൂർകുന്ന് നെടുംമ്പാക്കാരൻ വീട്ടിൽ ജിസ്മി തെരേസ് ജോഷി (30) യാണ് റിമാൻഡിലായത്. തൃക്കൂർ നെല്ലിച്ചോട് ജിംനേഷ്യത്തിന് മുന്നിൽ യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ രണ്ടാം പ്രതിയാണ് ജിസ്മി. കോടതികൾ ജാമ്യാപേക്ഷകൾ നിരസിച്ച് ഉത്തരവിട്ടതോടെ ഇവർ പുതുക്കാട് പൊലീസ് സ്‌റ്റേഷനിൽ സ്വമേധയാ ഹാജരാവുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ ഒന്നാം പ്രതിയായ പോട്ട പനമ്പിള്ളി നഗർ സ്വദേശി സിറിൾ (36) എന്നയാളെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ 24 മണിക്കൂറിനകം പിടികൂടിയിരുന്നു. ആക്രമണത്തിൽ ജിസ്മിയുടെ ഭർത്താവ് മരത്താക്കര പുഴമ്പള്ളം സ്വദേശി വെളിയംകുളങ്ങര വീട്ടിൽ ഡീനസ് ഡേവിസിനാണ് (37) ഗുരുതരമായി പരിക്കേറ്റത്.
ഡീനസിന്റെ ഭാര്യയായ ജിസ്മിയും അവിവാഹിതനായ ഒന്നാം പ്രതി സിറിളും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് അതിക്രമത്തിന് കാരണം. 2026 മേയ് 8 ന് രാത്രി 7.30 ആയിരുന്നു ആക്രമണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |