
തൃപ്പൂണിത്തുറ: ഭാരതീയ ജനതാ പാർട്ടി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എരൂർ പോട്ട എസ്.ഡി.കെ.വൈ ഹൈസ്കൂളിൽ സംഘടിപ്പിച്ച ദ്വിദിന 'പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ മഹാ അഭിയാൻ' സമാപിച്ചു. ബി.ജെ.പി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ് ഉദ്ഘാടനം െചയ്തു. മണ്ഡലം പ്രസിഡന്റ് വി. അജിത്കുമാർ അദ്ധ്യക്ഷനായി. സിറ്റി ജില്ലാ പ്രസിഡന്റ് ഏകാത്മക മാനവദർശനം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ മുന്നോട്ടുവച്ച ഏകാത്മക മാനവദർശനവും അന്ത്യോദയ സന്ദേശവുമാണ് ഭാരതീയ ജനതാ പാർട്ടിയുടെ ആശയാടിത്തറയെന്ന് നേതാക്കൾ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സാധാരണക്കാരിലേക്ക് എത്തിക്കാൻ പ്രവർത്തകർ സജീവമാകണമെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |