കൊച്ചി: അൺ എയ്ഡഡ് സ്കൂൾസ് പ്രൊട്ടക്ഷൻ കൗൺസിൽ ദ്വിദിന സമ്മേളനം സമാപിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവർത്തക റൂഹി മുഹ്സാബ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സുസ്ഥിര ഭാവിക്കായുള്ള വിദ്യാഭ്യാസം എന്ന വിഷയത്തിൽ യു.എൻ ഏഷ്യ പസഫിക്ക് ആസ്ഥാനമായ ബാങ്കോക്കിൽ നടന്ന ആഗോള സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയിട്ടുണ്ട് ആറുവയസുകാരിയായ റൂഹി മുഹ്സാബ്. പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ് ഫാ. ജയിംസ് മുല്ലശേരി അദ്ധ്യക്ഷനായി. എ.ടി. ബോസ്, സൗരവ് കപൂർ, ശശികുമാർ, പി.എസ്. രാമചന്ദ്രൻ പിള്ള, സറോഷ് അബ്രഹാം, ജേക്കബ് ജോർജ്, കെ. ശ്രീകുമാർ, വീരേന്ദ്രസിംഗ്ന, ഹരികുമാർ, സുരേഷ് ചന്ദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |