SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.57 AM IST

അനധികൃത മദ്യവില്പന: ഒരാൾ അറസ്റ്റിൽ

1
മണികണ്ഠൻ

ഫോർട്ട് കൊച്ചി: അനധികൃത മദ്യവില്പന കേസിൽ അമരാവതി അയോദ്ധ്യപറമ്പിൽ മണികണ്ഠനെ (48) ഫോർട്ട്കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈ ഡേ ദിവസങ്ങളിൽ അമിതവിലയ്ക്ക് മദ്യം വിൽക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. മണികണ്ഠന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അര ലിറ്ററിന്റെ 18 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 9 ലിറ്റർ മദ്യം പൊലീസ് പിടികൂടി. ഫോർട്ട്കൊച്ചി സി.ഐ വിപിൻദാസ്, എസ്.എച്ച്.ഒ അജ്മൽ ഹുസൈൻ, എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐമാരായ ശ്രീകുമാർ, നിഷ, എസ്.സി.പി.ഒമാരായ ടി.ആർ. അനീഷ്, വി. വിപിൻ, കെ.ടി. അനീഷ്, സി.പി.ഒമാരായ ഉമേഷ് ഉദയൻ, പ്രജീഷ്, അജിത്, അബുതാലിബ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, LIQUOR, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY