
മുളന്തുരുത്തി: ബ്ലോക്ക് പഞ്ചായത്തിന്റെ ‘എന്റെ കുളം’ പദ്ധതിയിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ ക്രോസോത്ത്കുളം ശുചീകരണം ആരംഭിച്ചു. മുത്തൂറ്റ് ഫിനാൻസിന്റെ സി.എസ്.ആർ ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ അദ്ധ്യക്ഷയായി. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി കെ. പൗലോസ്, മുത്തൂറ്റ് ഫിനാൻസ് സി.എസ്.ആർ പ്രതിനിധി പി. പത്മകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല സത്യൻ, സി.ആർ. ദിലീപ് കുമാർ, കെ.എ. ജോഷി, എ.ജെ. ജോർജ്, ബിനു പുത്തേത്ത് മ്യാലിൽ, രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |