കളമശേരി: പത്തടിപ്പാലം സീ ഗേറ്റ് ബാറിൽ മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് പാർക്കിംഗ് ഏരിയയിൽ നടന്ന സംഘർഷത്തിൽ കിഷോർ എന്ന യുവാവിനെ കുത്തിപ്പരിക്കേല്പിച്ച സംഭവത്തിലെ പ്രതി ഏലൂർ കുറ്റിക്കാട്ടുകര കരിപ്പായി പറമ്പ് വീട്ടിൽ ജിനു ജോസഫിനെ(18) കളമശേരി പ്രീമിയർ ജംഗ്ഷനിൽ നിന്ന്പൊലീസ് പിടികൂടി. ബിനാനിപുരം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലും ഇയാൾ പ്രതിയാണ്. മുതുകിൽ ആഴത്തിൽ പരിക്കേറ്റ കിഷോർ കിൻഡർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇൻസ്പെക്ടർ എ.എൽ. അഭിലാഷ്, എസ്.ഐമാരായ സി.ആർ. ബിജു, രാംലാൽ, സി.പി.ഒമാരായ മാഹിൻ അബൂബക്കർ, കെ.പി. വിനു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |