SignIn
Kerala Kaumudi Online
Wednesday, 26 August 2026 7.41 AM IST

ലഹരിവിരുദ്ധ റാലിയും സെമിനാറും 

പന്നൂർ: നവജ്യോതി ലൈബ്രറി, വി വൺ റെസിഡന്റ്സ് അസോസിയേഷൻ, കുറ്റിച്ചിറ റെസിഡന്റ്സ് അസോസിയേഷൻ, നന്മ ഫാമിലി ഗ്രൂപ്പ്, സൗഹൃദം റസിഡന്റ്സ് അസോസിയേഷൻ, കുടുംബശ്രീ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാറും റാലിയും നടത്തും. സെപ്തംബർ 12ന് രാവിലെ 10ന് പന്നൂർ ശ്രീവരാഹം ഓഡിറ്റോറിയത്തിലാണ് സെമിനാർ. തുടർന്ന് കരിമണ്ണൂർ ടൗണിലേക്ക് ബഹുജനറാലി നടത്തും.. സ്വാഗതസംഘം ചെയർമാനായി റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ പി.എസ് സെബാസ്റ്റ്യനെയും വൈസ് ചെയർപേഴ്സൺമാരായി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജെസി സണ്ണി, ഷീജ ജെനീഷ് എന്നിവരേയും ജനറൽ കൺവീനർ ആയി പി കെ ശിവൻകുട്ടിയേയും തിരഞ്ഞെടുത്തു. അഡ്വ. ജി പ്രേംനാഥ്, പി.എൻ മുരളീധരൻ നായർ, സോമി തോമസ്, ജിജോ തോമസ്, ദിലീപ്കുമാർ ഇ.എസ്, സണ്ണി പി.ടി, ഉണ്ണികൃഷ്ണൻ നായർ ടി.എസ്, മഞ്ജു സാജൻ, ദീപ സുനീഷ്, ടി.എം രാജു,സ്റ്റെൻസ്ലാവോസ് പറയന്നിലം, എസ്. പ്രവീൺ, ബ്രജീറ്റ് ജോൺ, ലീലമ്മ ജോസ്, ബെൻസി തോമസ് എന്നിവർ അടങ്ങുന്ന 51 അംഗ കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL