SignIn
Kerala Kaumudi Online
Monday, 21 September 2026 10.26 PM IST

ജനജാഗരണ യജ്ഞസമർപ്പണം  

biju-madhavan-sndp
പോത്തിൻകണ്ടം എസ്.എൻ.ഡി.പിയോഗം ശാഖായുടെ നേതൃത്വത്തിൽ നടത്തി വന്ന ഭവനസന്ദർശനത്തിന്റെയും ജാഗരണ യജ്ഞത്തിന്റെയും സമർപ്പണ സമ്മേളനം എസ്.എൻ.ഡി.പിയോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജുമാധവൻ ഉദ്ഘാടനം ചെയ്യുന്നു.

കട്ടപ്പന: പോത്തിൻകണ്ടം 1361-ാം നമ്പർ ശാഖായോഗത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 12ദിവസങ്ങളിലായി ഗുരുപ്രകാശം സ്വാമികളുടെ നേതൃത്വത്തിൽ നടത്തി വന്ന ഭവനസന്ദർശനത്തിന്റെയും ജാഗരണ യജ്ഞത്തിന്റെയും സമർപ്പണ സമ്മേളനം എസ്.എൻ.ഡി.പിയോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജുമാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് പി.എൻ സുഗതകുമാർ സ്വാഗതം പറഞ്ഞു. ശാഖാ സെക്രട്ടറി ബിജു ചാലിൽ, സുബീഷ് ശാന്തി, വൈസ് പ്രസിഡന്റ് ഷൈബിൻ ടി.ആർ, യൂണിയൻ കമ്മറ്റി അംഗം എസ്.ബിനു, യൂണിയൻ സൈബർസേന ചെയർമാൻ ഷിജോ കൊഴിഞ്ഞുതാഴെ, കുഴിത്തോളു ശാഖാ പ്രസിഡന്റ് സുനിൽ പൂതക്കുഴി, സെക്രട്ടറി ശ്രീകുമാർ, കമ്പംമെട്ട് ശാഖായോഗം പ്രസിഡന്റ് സി.ആർ സാബു. പോത്തിൻകണ്ടം ശാഖായോഗം വനിതാ സംഘം പ്രസിഡന്റ് മഞ്ജുഷ രാജേഷ്, സെക്രട്ടറി ബിന്ദു ഷാജി, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് മനീഷ് എം.എച്ച് കുമാരിസംഘം സെക്രട്ടറി അരുന്ധതി എന്നിവർ സംസാരിച്ചു. ഗുരുപ്രകാശം സ്വാമികളുടെ നേതൃത്വത്തിൽ നടത്തിയ മഹാഗുരുപൂജ, ശാന്തിഹവനം, ധ്യാനം, സത്സംഘം എന്നിവയോടെയാണ് യജ്ഞസദസ് അവസാനിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL