SignIn
Kerala Kaumudi Online
Monday, 21 September 2026 10.26 PM IST

വൃദ്ധ ദമ്പതികളെ ആക്രമിച്ച പ്രതി പിടിയിൽ

ചെറുതോണി: വീട്ടിൽഅതിക്രമിച്ചു കയറി വൃദ്ധ ദമ്പതികളെ ആക്രമിച്ച അന്യസംസ്ഥാനക്കാരനായ പ്രതിയെ പിടികൂടി.ജാർഖണ്ഡ് സ്വദേശി നരേഷ് ഹസ്ന(26)യാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ 6 ന് ആയിരുന്നു സംഭവം. പാണ്ടിപ്പാറ ചപ്പാത്തിനുസമീപം താമസിക്കുന്ന കാഞ്ഞിരക്കാട്ട് വീട്ടിൽ മാത്യു ജോസഫ് (72 ) , അന്നമ്മ (70) എന്നിവരെയാണ് പ്രതി ആക്രമിച്ചത്. പള്ളിയിൽ പോകാനായി കതകു തുറന്ന സമയത്തായിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ ആദ്യം അന്നമ്മയെയും പിന്നാലെ ബഹളം കേട്ട് ഓടിയെത്തിയ ഭർത്താവ് മാത്യു ജോസഫിനെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇവർ അലറിവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. സംഭവസമയം കറുത്ത ബനിയനും നിക്കറുമാണ് ഇയാൾ ധരിച്ചിരുന്നതെന്ന ദമ്പതികളുടെ മൊഴിയനുസരിച്ച് തങ്കമണി പൊലീസും നാട്ടുകാരും ചേർന്ന് പ്രദേശം മുഴുവൻ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.തുടർന്ന് ഉച്ചയോടെ വീണ്ടും നടത്തിയ പരിശോധനയിലാണ് സമീപത്തുള്ള കൃഷിയിടത്തിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL