SignIn
Kerala Kaumudi Online
Monday, 22 June 2026 3.38 AM IST

മനുഷ്യാവകാശ സംഘടന കണ്ണൂർ ജില്ലാ സമ്മേളനം

sammea
ദേശീയ മനുഷ്യാവകാശ സംഘടന കണ്ണൂർ ജില്ലാ സമ്മേളനം അഡ്വ. ടി.ഒ മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: ദേശീയ മനുഷ്യാവകാശ സംഘടന കണ്ണൂർ ജില്ലാ സമ്മേളനം അഡ്വ. ടി.ഒ മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനൂപ് തവര അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ ഗംഗാധരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.കെ ലളിത വരവുചിലവ് കണക്കും അവതരിപ്പിച്ചു. നാഷണൽ ചെയർമാൻ ഡോക്ടർ അഡ്വക്കറ്റ് പ്രകാശ് പി. തോമസ് മുഖ്യ പ്രഭാഷണം നടത്തി. സംഘടനാകാര്യങ്ങൾ സംസ്ഥാന പ്രസിഡന്റ് ശശികുമാർ കാളികാവ് വിശദീകരിച്ചു. മാളുകൾക്കും വൻകിട
വ്യാപാര സ്ഥാപനങ്ങൾക്കും കെട്ടിട പെർമിറ്റ് നൽകുമ്പോൾ പാർക്കിംഗ് സൗകര്യം പരിഗണിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികൾ: കെ.കെ ഗംഗാധരൻ (പ്രസിഡന്റ്), പി.പി ദേവരാജൻ, പി. റഹിം (വൈസ് പ്രസിഡന്റ്), ഇ.കെ.സി റാജ് (ജനറൽ സെക്രട്ടറി), റോജിത് രവീന്ദ്രൻ, നജ്മ ഹസീം (സെക്രട്ടറിമാർ) ആർ. രമേശൻ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SAMMELANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL