SignIn
Kerala Kaumudi Online
Saturday, 05 September 2026 12.33 PM IST

പി.വി. അർത്ഥനയുടെ ചിത്ര പ്രദർശനം

chithra
പി.വി. അർത്ഥനയുടെ ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്ത രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ചിത്രങ്ങൾ വീക്ഷിക്കുന്നു

പയ്യന്നൂർ: സെന്റ് മേരീസ് ഗേൾസ് സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും ചെമ്പ്രകാനം ചിത്ര, ശില്പകലാ അക്കാ‌ഡമി വിദ്യാർത്ഥിനിയുമായ പി.വി അർത്ഥനയുടെ "എന്റെ ഭാരതം" എന്ന പേരിലുള്ള ചിത്ര പ്രദർശനം ഗാന്ധി പാർക്കിലുള്ള കേരള ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ തുടങ്ങി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് രവീന്ദ്രൻ തൃക്കരിപ്പൂർ അദ്ധ്യക്ഷത വഹിച്ചു. കേരള ക്ഷേത്ര കലാ അക്കാഡമി സെക്രട്ടറി കൃഷ്ണൻ നടുവിലത്ത് മുഖ്യാതിഥിയായി. പ്രിൻസിപ്പൽ റെജി ജോസഫ്, അനിൽ നീലാംബരി, എം. മനോജ് കുമാർ, ഇ. ബാലൻ നമ്പ്യാർ, പി.സി അനിൽകുമാർ സംസാരിച്ചു. ലയൺസ് ക്ലബ്ബിന്റെ അന്തർദേശീയ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതുൾപ്പെടെ മുപ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനം നാളെ സമാപിക്കും. കരിവെള്ളൂർ കൊഴുമ്മലിലെ പി.സി. അനിലിന്റെയും പി.വി സീനയുടെയും മകളാണ് അർത്ഥന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SREE CHITHRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL