കാഞ്ഞങ്ങാട്: അതിഞ്ഞാൽ കോയാപ്പള്ളി നബിദിനാഘോഷ സമാപന സമ്മേളനം അതിഞ്ഞാൽ ജുമാ മസ്ജിദ് ഖത്തീബ് ടി.ടി. അബ്ദുൽ ഖാദർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മിലാദ് കമ്മിറ്റി ഭാരവാഹി ബി. കുഞ്ഞഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഹാഫിൾ സവാദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൾ ഖാദർ സഅദി, തെരുവത്ത് മൂസ ഹാജി, കെ.എം. അഹമ്മദ് അഷ്റഫ് ഹന്ന, പാലക്കി മുഹമ്മദ് കുഞ്ഞി, കെ.കെ അബ്ദുല്ല ഹാജി, വി.കെ അബ്ദുല്ല ഹാജി, പി.എം ഫാറുഖ്, പി.ബി കുഞ്ഞബ്ദുള്ള, മുഹമ്മദ് അസ്ലം, അഷകർ ലീഗ് , ഹബീബ് പാലായി, സാബിത്ത് മിൽമ, പി.ബി അസ്ഹറുദ്ദീൻ, സലീം, അബൂബക്കർ ജാസിർ, മുഹമ്മദ് സായിദ്, പി.ബി റാഷിദ് എന്നിവർ പ്രസംഗിച്ചു. കോയാപ്പള്ളി കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് ആഷിഖ് ഹന്ന സ്വാഗതവും ഷബീർ ഹസ്സൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |