തലശ്ശേരി: എരഞ്ഞോളി കൊടക്കളത്ത് അയൽവാസിയുടെ വെട്ടേറ്റ് കൊടക്കളം കപ്പരട്ടി പാറക്കൽ
വീട്ടിൽ സുജിത്ത് കുമാറിന് (52) പരിക്കേറ്റു. അയൽവാസിയായ സുജിനെതിരേ തലശ്ശേരി പൊലീസ് കേസെടുത്തു. 20ന് രാത്രി 9.45 ഓടെയാണ് സംഭവം. സുജിത്ത്കുമാർ പ്രതിയെ മുമ്പ് ചീത്ത പറഞ്ഞതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു. സുജിത്ത് കുമാറിനെ വീട്ടിൽ നിന്നും റോഡിലേക്ക് വിളിച്ചിറക്കിയ ശേഷം കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സുജിത്ത് കുമാറിന്റെ ഇരു കൈകൾക്കും വെട്ടേറ്റു. നെഞ്ചിലേക്ക് വെട്ടിയെങ്കിലും സുജിത്ത് കുമാർ പെട്ടെന്ന് ഒഴിഞ്ഞുമാറി. ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടായിരുന്നു അക്രമം. സുജിത്തിനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഐ അശ്വിൻ റോയിക്കാണ് കേസിന്റെ അന്വേഷണ ചുമതല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |