ചേളന്നൂർ: മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വരെയും വിവിധ പരീക്ഷയിൽ ഉന്നത വിജയികളെ ആദരിക്കലും അവാർഡ് വിതരണവും എലത്തൂർ എം.എൽ എ അഡ്വ. വിദ്യാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മൂന്നാം വാർഡ് മെമ്പർ ടി.പി. ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ചേളന്നൂർ മണ്ഡലം പ്രസിഡന്റ് എൻ.ശ്യാംകുമാർ, വാവിൽ സുരേഷ്, രാഗേഷ്. പി.ജി, ബാബു കല്യാണി, അഖിലേഷ് , വി.സുധീഷ് പുറത്താൽ,
കൃഷ്ണൻ കുട്ടി വാവിൽ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കും ഉന്നത പരീക്ഷ വിജയിച്ചവർക്കുള്ള ഉപഹാരങ്ങൾ എം.എൽ.എ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |