ചെറുതാഴം: സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് - കർഷക പ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായിരുന്ന പി.വി. അപ്പക്കുട്ടിയുടെ 19-ാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനവും സി.പി.എം ചെറുതാഴം ഈസ്റ്റ് ലോക്കൽ കുടുംബസംഗമവും ജില്ല സെക്രട്ടറി കെ.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എ. മാധവൻ സ്വാഗതം പറഞ്ഞു. ജില്ല കമ്മിറ്റിയംഗം കെ. പദ്മനാഭൻ, ഐ.വി ശിവരാമൻ, ഇ.പി ബാലൻ, എ.വി രവീന്ദ്രൻ, എം.വി രാജീവൻ, എം.വി ശകുന്തള, സി.പി ഷിജു, വി. രമേശൻ, കെ.സി തമ്പാൻ, പി. കുഞ്ഞിക്കണ്ണൻ, ടി.വി പദ്മനാഭൻ, ടി.വി ഉണ്ണികൃഷ്ണൻ സംസാരിച്ചു. പഴയകാല നേതാവ് ടി.വി ചന്തുക്കുട്ടി, പഴയകാല പ്രവർത്തകർ തുടങ്ങിയവർക്ക് ആദരവ് നൽകി. വിവിധ കലാപരിപാടികളും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |