SignIn
Kerala Kaumudi Online
Wednesday, 21 October 2026 8.03 AM IST

തളിപ്പറമ്പ് ബ്ളോക്കിൽ വികസന മുരടിപ്പെന്ന് എൽ.ഡി.എഫ്; 27ന് പ്രതിഷേധ മാർച്ച്

തളിപ്പറമ്പ്: വികസന മുരടിപ്പും കെടുകാര്യസ്ഥതയും ആരോപിച്ച് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് 27ന് എൽ.ഡി.എഫ് പ്രതിഷേധ മാർച്ച് നടത്തും. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്നിട്ട് ഏതാണ്ട് ഒരുവർഷത്തോട് അടുക്കുമ്പോഴും എടുത്തുപറയാൻ സാധിക്കുന്ന ഒരു വികസന പദ്ധതിയും ഇതുവരെ കൊണ്ടുവരുവാൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ചട്ടവിരുദ്ധമായി തയ്യാറാക്കിയ പദ്ധതിയുടെ അംഗീകാരം ഡി.പി.സി തടഞ്ഞുവച്ചിരിക്കുകയാണ്. ചട്ടങ്ങൾ ചൂണ്ടികാണിച്ച് ക്രമവിരുദ്ധമായി തയ്യാറാക്കുന്ന പദ്ധതി ശരിയല്ലെന്ന് ഭരണസമിതി അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാണിച്ചപ്പോൾ മുഖവിലക്കെടു ക്കാത്ത ഭരണ
നേതൃത്വത്തിന്റെ സമീപനമാണ് ഇങ്ങനെയൊരു സ്ഥിതിവിശേഷം ഉണ്ടാക്കിയത്.
ബ്ലോക്ക് പഞ്ചായത്തിനെയാകെ ഒന്നായി കണ്ട് എല്ലാ ഡിവിഷനുകളേയും ഒരു പോലെ പരിഗണിച്ച് വികസന ഫണ്ട് നീക്കിവെക്കുന്ന കാര്യത്തിൽ തികഞ്ഞ വിവേചനമാണ് പ്രതിപക്ഷ മെമ്പർമാരുടെ ഡിവിഷനുകളോട് കാണിക്കുന്നത്. ഭരണസമിതി യോഗംപോലും ജനാധിപത്യപരമായ രീതിയിലല്ല.
ബ്ലോക്ക് പഞ്ചായത്ത് മു ഖേന നടപ്പിലാക്കുന്ന പരിപാടികൾ പോലും എല്ലാ മെമ്പർമാരെയും മുൻകൂട്ടി അറിയിക്കുക എന്ന മര്യാദ പോലും കാണിക്കു ന്നില്ലെന്നും ഇവർ ആരോപിച്ചു .
രാവിലെ 9.30ന് നടക്കുന്ന ബഹുജന മാർച്ച് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉദ്ഘാടനം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ശ്രീമതി, പി.കെ. കുഞ്ഞിരാമൻ,
പി. പ്രേമലത, പി. മാധവൻ, പി.ഷൈനി വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്
യു.ഡി.എഫ് ഭരിക്കുന്നത്.

'വൈസ് പ്രസിഡന്റിന്റെ രാജി യാഥാർത്ഥ്യം'
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട്
സെക്രട്ടറിക്ക് രാജിക്കത്ത് നല്കിയതായി പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെന്ന് എൽ.ഡി.എഫ് അംഗം
പി. പ്രേമലത. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഡി.പി.സി യോഗത്തിൽ പങ്കെടുക്കാൻ കണ്ണൂരിൽ പോയതിനാൽ രാജിക്കത്ത് സെക്രട്ടറിയുടെ മേശപ്പുറത്ത് വെക്കുകയായിരുന്നു. രാജിക്കത്ത് മൊബൈലിൽ പകർത്തി അജേഷ് പൂവനാട്ട് സെക്രട്ടറിക്ക് വാട്ട്സ് ആപ്പ് അയക്കുകയും ചെയ്തായി അറിയുന്നു.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ വൈസ് പ്രസിഡന്റിന്റെ മുറിക്ക് സ്ഥാപിച്ച നെയിംബോർഡ്
അജേഷ് പൂവനാട്ട് തന്നെ മാറ്റുകയും ചെയ്തു. ഓഫീസിലെ ഉദ്യോഗസ്ഥരോട് ഇക്കാര്യം അറിയിച്ചിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാടുമായുള്ള അഭിപ്രായ വ്യത്യാസമാണ് കോൺഗ്രസ് അംഗമായ അജേഷിന്റെ രാജിക്ക് കാരണമെന്ന് അറിയുന്നെന്നും പി.പ്രേമലത അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY