SignIn
Kerala Kaumudi Online
Monday, 22 June 2026 3.37 AM IST

കെ.പി.എസ്.ടി.എ വനിതാ ഫോറം

kpsta-
കെ പി എസ് ടി എ കാസർകോട് റവന്യൂ ജില്ല വനിത ഫോറം സംഘടിപ്പിച്ച വായന ദിന പരിപാടി എഴുത്തിന്റെ വഴികൾ യുവ എഴുത്തുകാരി മൈസൂന ഹാനി ഉദ്ഘാടനം

കാഞ്ഞങ്ങാട്: കെ.പി.എസ്.ടി.എ കാസർകോട് റവന്യൂ ജില്ല വനിത ഫോറം സംഘടിപ്പിച്ച വായന ദിന പരിപാടി യുവ എഴുത്തുകാരി മൈസൂന ഹാനി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർപേഴ്സൺ ബിന്ദു രമേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ ജില്ല പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ, സെക്രട്ടറി രാജേഷ് കുമാർ, വനിത ഫോറം സംസ്ഥാന ഉപസമിതി കൺവീനർ വി.കെ പ്രഭാവതി സംസാരിച്ചു. വനിതാ ഫോറം കൺവീനർ സാജ്ന, പ്രശസ്ത എഴുത്തുകാരൻ സി. രാധാകൃഷ്ണന്റെ തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന പുസ്തകം പരിചയപ്പെടുത്തി. എഴുത്തുകാരികളായ എ. ശോഭന ശ്രീധരൻ, ഡോക്ടർ എം.എ മുംതാസ്, എം.കെ പ്രിയ, ആലീസ് തോമസ്, ടി.എച്ച് പ്രശാന്തി, കെ. ജ്യോതിലക്ഷ്മി എന്നിവർ എഴുത്തിന്റെ അനുഭവങ്ങൾ പങ്കിട്ടു. കൺവീനർ കെ. സാജ്ന സ്വാഗതവും ജില്ല കോർഡിനേറ്റർ ഷൈമ പറമ്പത്ത് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KPSTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL