SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.34 AM IST

ജനാധിപത്യ മഹിളാ അസോ. പഠനക്ലാസ്

mahila
ജനാധിപത്യ മഹിളാ അസോസിയേഷൻ പഠന ക്ലാസ്സ് ജില്ലാ കമ്മിറ്റി അംഗം ദേവീ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അജാനൂർ ഗ്രാമപഞ്ചായത്ത് തല പഠന ക്ലാസ്സ് എ.കെ.ജി ഭവനിൽ നടത്തി. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ദേവീ രവീന്ദ്രൻ സംഘടനയും സംഘാടനവും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് പഠനക്ലാസ്സ് ഉദ്ഘാടനം ചെയ്തു. കെ. സുമതി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗവും നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷയുമായ ഫൗസിയ ഷെരീഫ് വർഗ്ഗീയത എന്ന വിഷയം അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുനു ഗംഗാധരൻ, ജില്ലാ കമ്മിറ്റി അംഗം കെ.വി ശകുന്തള, കെ.വി സുജാത, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.വി ലക്ഷ്മി, വി.വി തുളസി, ടി. ശോഭ, സരസ കിഴക്കുംകര, സുനിത രാവണേശ്വരം, ബിന്ദു ടി. പുല്ലൂർ എന്നിവർ സംസാരിച്ചു. വി. രോഹിണി സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, MAHILASENA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL