കാഞ്ഞങ്ങാട്: വിമുക്തഭടന്മാർക്കായുള്ള ആശുപത്രി കാഞ്ഞങ്ങാട്ട് അനുവദിക്കണമെന്ന് അഖില ഭാരതീയ പൂർവ്വ സൈനിക സേവാ പരിഷത്ത് സൈന്യ മാതൃ ശക്തി കാസർകോട് ജില്ലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. തോയമ്മൽ കെ.ജി.എം.ഒ.എ കോൺഫറൻസ് ഹാളിൽ മുൻ സംസ്ഥാന പ്രസിഡന്റ് റിട്ടയേർഡ് കേണൽ രാമദാസൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജീവൻ പാലോട്ട് അദ്ധ്യക്ഷത വഹിച്ചു. റിട്ട. കേണൽ പി. ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. മുരളീധര ഗോപാൽ സംഘടനാകാര്യ വിശദീകരണവും, കെ.പി രാജൻ വാർഷിക റിപ്പോർട്ടും തമ്പാൻ മേലത്ത് വരവുചിലവ് കണക്കും എച്ച്.ആർ സുകന്യ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു പി.ആർ. രാജൻ സമാരോപ് പ്രഭാഷണം നടത്തി. കെ.കെ രവീന്ദ്രൻ നന്ദി പറഞ്ഞു. ഭാരവാഹികൾ: രാജീവൻ പാലോട്ടിൽ (പ്രസിഡന്റ്), കെ.പി രാജൻ (ജനറൽ സെക്രട്ടറി), തമ്പാൻ മേലത്ത് (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |