SignIn
Kerala Kaumudi Online
Monday, 22 June 2026 3.37 AM IST

വാഹനം വിട്ടുനൽകിയില്ല: സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിഷേധം

jinocky-edward-

കൊല്ലം: ഔദ്യോഗിക വാഹനം വിട്ടുനൽകാത്ത പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിക്കെതിരെ പരിപാടി നടക്കുന്ന സ്ഥലം വരെ സൈക്കിൾ ചവിട്ടി ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേർഡിന്റെ പ്രതിഷേധം. അന്താരാഷ്ട്ര ഗാർഹിക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി പോർട്ട് കൊല്ലത്ത് സംഘടിപ്പിച്ച ദേശീയതല പരിപാടിയിലേക്കാണ് പ്രസിഡന്റ് ആദിച്ചനല്ലൂരിൽ നിന്ന് 15 കിലോമീറ്ററോളം സൈക്കിൾ ചവിട്ടി എത്തിയത്.

മന്ത്രി ബിന്ദു കൃഷ്ണ, മേയർ എ.കെ.ഹഫീസ് തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ അതിഥിയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. എന്നാൽ തനിക്ക് വാഹനം വിട്ടുനൽകരുതെന്ന് സെക്രട്ടറി ഡ്രൈവർക്ക് നിർദേശം നൽകിയതായി ജിനോക്കി എഡ്വേർഡ് ആരോപിച്ചു.

ദിവസങ്ങൾക്ക് മുമ്പ് പഞ്ചായത്ത് പരിധിയിലെ ടാർ മിക്സിംഗ് യൂണിറ്റിനെതിരെ ഭരണസമിതി പ്രതിഷേധിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് സെക്രട്ടറിയുടെ നടപടിക്ക് പിന്നിലെന്നാണ് ആരോപണം. ചടങ്ങിൽ വച്ച് വിഷയം ശ്രദ്ധയിൽപ്പെട്ട മന്ത്രി സെക്രട്ടറിയെ മാറ്റുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനൽകിയതായി പ്രസിഡന്റ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL