
കൊല്ലം: പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ചെറുകിട ഇടത്തരം സ്വർണ വ്യാപാരികൾക്ക് ഉത്തേജനം നൽകുന്ന ബഡ്ജറ്റ് പദ്ധതികൾ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ജില്ല കമ്മിറ്റി സ്വാഗതം ചെയ്തു. കൊച്ചി, തൃശൂർ ഇടനാഴി ഗ്ലോബൽ ഗോൾഡ് ഹബ്ബായി വികസിപ്പിക്കാനുള്ള നിർദേശങ്ങൾ സ്വർണാഭരണ വ്യവസായത്തിന് ഗുണകരമാണെന്ന് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.എ. ദിൽഷാദ്, ട്രഷറർ ഹിലാൽ മേത്തർ എന്നിവർ അറിയിച്ചു. പരമ്പരാഗത തൊഴിലാളികൾക്ക് മികച്ച അവസരങ്ങളും മേഖലയിൽ നികുതി വരുമാന വർദ്ധനവും ഉണ്ടാക്കുന്നതിന് സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ ഹബ്ബ് സ്ഥാപിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |