SignIn
Kerala Kaumudi Online
Monday, 22 June 2026 3.38 AM IST

ലഹ​രി​വിമുക്ത ക്യാ​മ്പസ് ​​ദി​നാച​രണം

kcbc

കൊല്ലം: കെ.സി.ബി.സി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മി​റ്റിയുടെ നേതൃത്വ​​ത്തിൽ അന്താ​രാഷ്ട്ര ലഹ​രി​വി​രു​ദ്ധ​ദിനാചരത്തിന്റെ ഭാഗമായി 24ന് ലഹ​രി​വി​മുക്ത ക്യാമ്പസ് ദിനം ആച​രി​ക്കും. വിമുക്തി ദർശൻ വ്യാ​പ​ക​മാ​ക്കു​ന്ന​തിന് 26 മുതൽ ഒരുമാ​സ​ക്കാലം ലഹ​രി​വിമോ​ചന മാസ​മായും ആച​രി​ക്കും. കൊല്ലം തങ്ക​ശേരി ഇൻഫന്റ് ജീസസ് ഹയർ സെക്ക​ൻഡറി സ്‌കൂളിൽ നടക്കുന്ന ദിനാ​ച​ര​ണം കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ല​ശേരി ഉദ്ഘാ​ടനം ചെയ്യും. സമിതി ഡയ​റ​ക്ടർ ഫാ. ബിനു തോമ​സ്, സ്‌കൂൾ പ്രിൻസി​പ്പൽ ഫാ. സിൽവി ആന്റ​ണി, വൈസ് പ്രിൻസി​പ്പൽ ഫാ. മ​നോജ് ആന്റണി എന്നിവർ പങ്കെ​ടു​ക്കുമെന്ന് സമിതി രൂപതാ പ്രസി​ഡന്റ് യോഹ​ന്നാൻ ആന്റണിയും ജന​റൽ സെക്രട്ടറി എ.ജെ.ഡിക്രൂസും പറ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL