SignIn
Kerala Kaumudi Online
Monday, 22 June 2026 3.38 AM IST

പുനലൂർ-ബംഗളൂരു ബസ് സർവീസ്

bus

പുനലൂർ: മൂന്ന് മാസമായി നിറുത്തലാക്കിയിരുന്ന പുനലൂർ-ബംഗളൂരു സൂപ്പർ ഡീലക്സ് പ്രതിവാര സർവീസ് പുനരാരംഭിക്കുമെന്ന് സി.അജയപ്രസാദ് എം.എൽ.എ അറിയിച്ചു. കെ.എസ്.ആർ.ടി.സി എം.ഡിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വരുന്ന 28 മുതൽ സർവീസ് പുനരാരംഭിക്കും. പുനലൂരിൽ നിന്ന് വൈകിട്ട് 3.15ന് വ്യാഴം, ഞായർ ദിവസങ്ങളിലും, ബംഗളൂരുവിൽ നിന്ന് വൈകിട്ട് 3.10ന് തിങ്കൾ, വെള്ളി ദിവസങ്ങളിലും സർവീസ് നടത്തും. onlineksrtcswift.com എന്ന വെബ്സൈറ്റിൽ യാത്രക്കാർക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. പത്തനംതിട്ട, തിരുവല്ല, കോട്ടയം, തൃശൂർ, കോയമ്പത്തൂർ വഴിയാണ് സർവീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL