SignIn
Kerala Kaumudi Online
Monday, 22 June 2026 3.37 AM IST

കുടുംബശ്രീ സംരംഭകർക്ക് വായ്‌പ വിരൽത്തുമ്പിൽ

kudu

​കൊല്ലം: കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ ചെറുകിട സംരംഭകർക്ക് ഒന്ന് മുതൽ 10 ലക്ഷം രൂപ വരെ കാലതാമസമി​ല്ലാതെ വായ്പ ലഭി​ക്കാൻ സംവി​ധാനമൊരുക്കി​ കുടുംബശ്രീ. 'ഇൻഡിവിജ്വൽ എന്റർപ്രൈസ് ലോൺ ആപ്ലിക്കേഷൻ' എന്ന മൊബൈൽ ആപ്പ് വഴി​ ദേശീയ ഗ്രാമീണ ഉപജീവന മി​ഷനാണ് പദ്ധതി​ നടപ്പാക്കുന്നത്.

ജില്ലയിലെ പരി​ശീലനം ഈ മാസം ആരംഭിക്കുമെന്ന് കുടുംബശ്രീ ജില്ലാ അധികൃതർ വ്യക്തമാക്കി. വായ്പയ്ക്ക് അപേക്ഷിക്കുന്നവർ കുടുംബശ്രീയിൽ അംഗത്വമെടുത്ത് കുറഞ്ഞത് രണ്ടുവർഷം പിന്നിട്ടവരായിരിക്കണം. സ്വന്തമായി സംരംഭം ചെയ്യുന്നവരും സംരംഭം ആരംഭിച്ച് കുറഞ്ഞത് ഒരുവർഷമെങ്കിലും പൂർത്തിയായവരുമായിരിക്കണം അപേക്ഷകർ. പുതി​യ സംരംഭകരെ പരി​ഗണി​ക്കി​ല്ല. മുമ്പ് അയൽക്കൂട്ടത്തിൽ നിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ച ചരിത്രമുള്ളവരായിരിക്കണം.

നിലവിൽ കുടുംബശ്രീ അംഗങ്ങളുടെ വിവരങ്ങളും സാമ്പത്തിക പ്രവർത്തനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ 'ലോകോസ്' ആപ്പുമായി പുതിയ ആപ്ലിക്കേഷൻ സംയോജിപ്പിച്ചിട്ടുണ്ട്. ഈ ആപ്പിൽ പ്രൊഫൈൽ, ലോൺ ട്രാക്കിംഗ് വിവരങ്ങൾ കൃത്യമായി ഉള്ളവർക്ക് മാത്രമേ പുതിയ സംവിധാനം വഴി വായ്പയ്ക്ക് അർഹതയുള്ളൂ.

മൊബൈൽ ആപ്പിലുണ്ട് ബാങ്ക്

 രാജ്യത്തെ 13 മുൻനിര ബാങ്കുകൾ മൊബൈൽ ആപ്ലിക്കേഷൻ ശൃംഖലയുമായി സഹകരിക്കുന്നു

 ആപ്പിൽ ലോഗിൻ ചെയ്യുമ്പോൾ വിവിധ ബാങ്കുകളുടെ വായ്പാ ഓഫറുകൾ, പലിശ നിരക്കുകൾ, തിരിച്ചടവ് കാലാവധി എന്നിവ കാണാം

 അനുയോജ്യമായ ബാങ്ക് തിരഞ്ഞെടുക്കാൻ അംഗങ്ങൾക്ക് സ്വാതന്ത്ര്യം

 പി.എം മുദ്ര ലോൺ ഉൾപ്പടെയുള്ള കേന്ദ്ര സർക്കാർ വായ്പകളും ആപ്പ് വഴി ലഭിക്കും

 കൃത്യമായി തിരിച്ചടവ് നടത്തുന്ന സംരംഭകർക്ക് എൻ.ആർ.എൽ.എമ്മിന്റെ പലിശ സബ്‌സിഡിക്കും അർഹത

വായ്പ

₹ 1 - 10 ലക്ഷം

സഹകരി​ച്ച്

13 ബാങ്കുകൾ

ജി​ല്ലയി​ൽ പരി​ശീലനം

 ഈ മാസം: ജി​ല്ലയി​ൽ ഈ മാസം തന്നെ 33 ബ്ലോക്ക് കോ ഓർഡിനേറ്റർമാർക്കും 74 കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാർക്കും പരി​ശീലനം

 അപേക്ഷ: എം.ഇ.സിമാരുടെ സഹായത്തോടെ പ്രോജക്ട് റിപ്പോർട്ടും വരുമാന സാദ്ധ്യതയും നോക്കി ആപ്പ് വഴി അപേക്ഷിക്കാം

 ഗുണം: വലിയ രേഖകൾ വേണ്ട, ബാങ്കിൽ നേരിട്ട് പോകുന്ന താമസവും ഒഴിവാകും

പുതിയ ഡിജിറ്റൽ സംവിധാനം വായ്പ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കും. ബാങ്കുകൾ കയറിയിറങ്ങിയുള്ള കാലതാമസം ഒഴിവാകും.

കുടുംബശ്രീ അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL