
കൊല്ലം: മെഡിക്കൽ സ്റ്റോറുകളിൽ തെറ്റിദ്ധരിപ്പിക്കുന്ന വിലക്കുറവ് ബോർഡുകൾ സ്ഥാപിക്കരുതെന്ന് ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ. മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതും വിലക്കിഴിവ് നൽകുന്നതും നിയമവിരുദ്ധമല്ലെന്നും സർക്കുലറിൽ പറയുന്നു. അവ്യക്തമായ വിലക്കുറവ് ബോർഡുകളും ബാനറുകളും പ്രദർശിപ്പിക്കരുത്. വിലയും വിലക്കിഴിവും സംബന്ധിച്ച എല്ലാ പ്രഖ്യാപനങ്ങളും സത്യസന്ധവും പരിശോധിക്കാവുന്നതുമായിരിക്കണം. പുതിയ ഡ്രൈഗ് ലൈസൻസിന് അപേക്ഷിക്കുമ്പോൾ ഇത് സംബന്ധിച്ച് സത്യവാങ്മൂലം നൽകണം. ഡ്രഗ്സ് ഇൻസ്പെക്ടർമാർ ഇത് സംബന്ധിച്ച് പരിശോധന നടത്തണമെന്നും സർക്കുലറിൽ പറയുന്നു. എം.ആർ.പിയിൽ താഴ്ത്തി മരുന്ന് വിൽക്കുന്നതിന് നിയന്ത്രണമില്ലെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |