
കൊല്ലം: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി താലൂക്ക് തല അദാലത്ത് 'ആശ്വാസ് 2026' 27ന് രാവിലെ 10 മുതൽ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസിൽ വച്ച് നടക്കും. ജോയിന്റ് രജിസ്ട്രാർ (ജനറൽ) ജെ.ശോഭന ചടങ്ങ് ഉദ്ഘാടനം ചെയ്യും. സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടർ ജി.ബിന്ദു അദ്ധ്യക്ഷത വഹിക്കും. കുടിശ്ശികയായ വായ്പകൾക്ക് പത്ത് മുതൽ അൻപത് ശതമാനം വരെ ഇളവ് അനുവദിക്കും. അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു. രജിസ്ട്രേഷൻ രാവിലെ 9ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |