SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.35 AM IST

ഡോ. സോണിയ ചെറിയാന് അവനീബാല പുരസ്‌കാരം

soniya

കൊല്ലം: അദ്ധ്യാപികയും സാഹിത്യ ഗവേഷകയുമായിരുന്ന ഡോ.എസ്.അവനീബാലയുടെ സ്മരണാർത്ഥം മലയാളത്തിലെ എഴുത്തുകാരികൾക്കായി ഏർപ്പെടുത്തിയ 15-ാമത് അവനീബാല പുരസ്‌കാരത്തിന് ഡോ. സോണിയ ചെറിയാൻ അർഹയായി. 'ഇന്ത്യൻ റെയിൻബോ' എന്ന ആത്മകഥാപരമായ കൃതിക്കാണ് അവാർഡ്. പതിനായിരം രൂപയും ശില്പവും പുരസ്‌കാര രേഖയും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. ഷീജ വക്കം, കെ.രേഖ, പ്രൊഫ. എം.ആർ.ഷെല്ലി എന്നിവരടങ്ങിയ സമിതിയാണ് കൃതി തിരഞ്ഞെടുത്തത്. ആഗസ്റ്റ് 6ന് കൊല്ലം പ്രസ് ക്ലബ് ഹാളിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കുമെന്ന്

ടി.കെ വിനോദൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL