ഓടനാവട്ടം: ആദ്യകാല സി.പി.ഐ നേതാവ് വെളിയം ദാമോദരന്റെ 38-ാമത് അനുസ്മരണ സമ്മേളനം വെളിയത്ത് ജില്ലാ എക്സിക്യുട്ടിവ് അംഗം കെ. ജഗദമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്. ഷിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. നെടുവത്തൂർ മണ്ഡലം സെക്രട്ടറി ആർ. മുരളീധരൻ, എസ്. പവനൻ, ജി. സദാശിവൻപിള്ള, മധു മുട്ടറ, കെ.ജി. രാധാകൃഷ്ണൻ, ആർ. ബിനോജ്, എസ്. സന്തോഷ്‌കുമാർ, ജയൻ പെരുംകുളം, എം. ദിലീപ്കുമാർ, ടി. പ്രദീപ്, ജി. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |