കൊല്ലം: നേപ്പാളിൽ മിന്നൽപ്രളയത്തെ തുടർന്ന് കാണാതായ പരവൂർ സ്വദേശിനി സുനന്ദയുടെ ഭർത്താവ് മണിരാജനെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം സന്ദർശിച്ചു. 40വർഷമായി ലണ്ടനിൽ സ്ഥിരതാമസക്കാരിയായ സുനന്ദ കഴിഞ്ഞ മാസം 22ന് 16അംഗ സംഘത്തോടൊപ്പം 18 ദിവസത്തെ തീർഥയാത്രയ്ക്കാണ് നേപ്പാളിലെത്തിയത്. ടിബറ്റൻ അതിർത്തിയിലെ ചൈനീസ് എംബസിയിൽ വിസ സ്റ്റാമ്പിംഗിനായി കാത്തിരിക്കെയായിരുന്നു മിന്നൽ പ്രളയം. തുടർന്ന് സുനന്ദയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ടി.ആർ.ശ്രീനാഥ്, ശ്യാംമോഹൻ, ടി.പി.അഭിമന്യു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |