SignIn
Kerala Kaumudi Online
Saturday, 10 October 2026 11.03 PM IST

ലൈംഗികാതിക്രമം, പ്രതി കീഴടങ്ങി

jail

കൊല്ലം: പതിനൊന്ന് വയസുകാരന് നേരെ ലൈംഗികാതിക്രമം കാട്ടിയ പ്രതി ഇരവിപുരം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഒളിവിലായിരുന്ന ചകിരിക്കട ബാപ്പുജി നഗർ 226, അർച്ചനയിൽ അനൂപ്.എ.ദാസാണ് (36) കീഴടങ്ങിയത്. 2025 തിരുവോണ നാളിലാണ് പതിനൊന്നുകാരൻ രക്ഷിതാക്കൾക്കൊപ്പം ചവറയിലെ റിസോർട്ടിൽ നിൽക്കുമ്പോൾ പ്രതി മൊബൈൽ ഫോൺ കാണിച്ച് അടുത്ത് വിളിച്ച് രഹസ്യഭാഗത്ത് പിടിച്ചത്. പിന്നീട് പതിനൊന്ന് വയസുകാരന്റെ വീട്ടിൽ വച്ചും ലൈംഗികാതിക്രമം നടത്തി. പുറത്തുപറഞ്ഞാൽ കിണറ്റിലിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരാതി ലഭിച്ചതോടെയാണ് സംഭവം പുറത്തായത്. റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL