SignIn
Kerala Kaumudi Online
Saturday, 10 October 2026 11.03 PM IST

ജില്ലാ ജയിൽ ചാടിക്കടക്കാൻ ശ്രമിച്ചാൽ ഷോക്കേൽക്കും

കൊല്ലം: പ്രതികൾ രക്ഷപ്പെടുന്നത് തടയാൻ ജില്ലാ ജയിലിൽ വൈദ്യുതി വേലി സ്ഥാപിക്കുന്നു. മതിൽക്കെട്ടിന് മുകളിൽ കാര്യമായ ആഘാതം സൃഷ്ടിക്കാത്ത നിശ്ചിത ഇടവേളയിൽ വൈദ്യുതി പ്രവഹിക്കുന്ന വേലിയാണ് സ്ഥാപിക്കുന്നത്.

വേലിയിൽ തൊട്ടാൽ പൊള്ളലോ ആന്തരികാവയവങ്ങൾക്ക് കേടുപാടും ഉണ്ടാകില്ലെങ്കിലും ദൂരേക്ക് തെറിച്ച് വീഴും. വേലി മുറിക്കാൻ ശ്രമിക്കുകയോ തൊടുകയോ ചെയ്താൽ ജയിലിനുള്ളിലെ കൺട്രോൾ റൂമിൽ അലാറം മുഴങ്ങും. വേലിക്കിടയിലൂടെ നുഴഞ്ഞുകയറാനുള്ള പഴുതുകൾ ഇല്ലാത്ത തരത്തിലാകും നിർമ്മാണം. വൈദ്യുതി ഇല്ലാത്തപ്പോഴും പ്രവർത്തിക്കാൻ ബാക്ടറി സംവിധാനവും ഉണ്ടാകും.

സംസ്ഥാനത്ത് ഇടയ്ക്ക് പ്രതികൾ ജയിൽ ചാടിയതിന് പിന്നാലെയാണ് വൈദ്യുതി വേലി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്. ജില്ലാ ജയിലിലെ വൈദുതി വേലിക്ക് ഏകദേശം 17 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. രണ്ട് മാസത്തിനകം നിർമ്മാണം തുടങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL