SignIn
Kerala Kaumudi Online
Monday, 22 June 2026 3.37 AM IST

പുറമ്പോക്കിലെ പ്ലാവിൽ നിന്ന് ചക്കവീണ് വിദ്യാർത്ഥിക്ക് പരിക്ക്

shaid

കോട്ടയം:പുറമ്പോക്കിലെ പ്ലാവിൽ നിന്ന് ചക്ക വീണ് പിതാവിനൊപ്പം ബൈക്കിൽ സ‌ഞ്ചരിക്കുകയായിരുന്ന ഒൻപത് വയസുകാരന് പരിക്ക്. പരുത്തുംപാറ പാറക്കുളം സ്വദേശി ഷിഹാബിന്റെ മകൻ ഷാഹിദിനാണ് പരിക്കേറ്റത്. പാക്കിലിൽ നിന്നും പന്നിമറ്റത്തിന് പോകുന്ന റോഡിൽ ശനിയാഴ്ചയായിരുന്നു അപകടം. നാൽപ്പതടിയോളം ഉയരത്തിൽ നിന്ന് ചക്ക ഷാഹിദിന്റെ തലയിലേക്ക് വീഴുകയായിരുന്നു. ഹെൽമെറ്ര് ധരിച്ചതിനാൽ വലിയ അപകടം ഒഴിവായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റി. അപകടാവസ്ഥയിലായ പ്ലാവ് വെട്ടിമാറ്റണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കൗൺസിലർ ബിജുകുമാർ നഗരസഭയിൽ ഉൾപ്പെടെ നേരത്തെ പരാതി നൽകിയിരുന്നു.

വാർഡിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തിൽ നാലോളം പ്ലാവുകൾ അപകട ഭീഷണി ഉയർത്തുന്നുണ്ട്. പ്ലാവുകൾ വെട്ടിമാറ്റാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് കൗൺസിലർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL