SignIn
Kerala Kaumudi Online
Monday, 22 June 2026 3.37 AM IST

യോഗ പരിശീലനം

spc

കോട്ടയം: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ കേന്ദ്രികൃത യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. കോട്ടയം എം.ടി സെമിനാരി ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കോട്ടയം ടൗൺ മേഖലയിലെ വിവിധ എസ്.പി.സി സ്‌കൂളുകളിലെ കേഡറ്റുകൾ പങ്കെടുത്തു. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ.ആർ ബിജു ഉദ്ഘാടനം ചെയ്തു. ആർട്ട് ഒഫ് ലിവിംഗിന്റെ സീനിയർ യോഗ ഫാക്കൽറ്റി അഡ്വ.ഡോ.വി.ആർ ബാലകൃഷ്ണൻ നായർ യോഗ, പ്രാണായാമം, ധ്യാനം എന്നിവയിൽ പരിശീലനം നൽകി. വിജയൻ പരിശീലന പരിപാടിയ്ക്ക് നേതൃത്വം നൽകി. എസ്.പി.സി അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ്.ഐ കെ.കെ രാജേഷ്, സി.പി.ഒ ജിജോ ഷാജിമോൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, YOGA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL