SignIn
Kerala Kaumudi Online
Sunday, 26 July 2026 10.44 AM IST

കണ്ണുതെറ്റിയാൽ കൂട്ടിയിടി!

jndam-mail

പൊൻകുന്നം: പാഞ്ഞെത്തുന്ന വാഹനങ്ങൾ ഞൊടിയിടയിൽ ഇടിച്ചുമറിയും.... ഒന്നല്ല ഒരുപാട് വട്ടം നാട്ടുകാർ ഇത്തരം സംഭവങ്ങൾക്ക് സാക്ഷിയായി.

സംസ്ഥാന ഹൈവേയുടെ ഭാഗമായ പാലാ-പൊൻകുന്നം റോഡിലെ രണ്ടാംമൈൽ ജംഗ്ഷൻ എന്നും എപ്പോഴും വാഹനയാത്രികർക്ക് പേടിസ്വപ്നമാണ്. അപകടം അത് ഏത് നിമിഷവും ജംഗ്ഷനിൽ പ്രതീക്ഷക്കാം. മൂന്ന് റോഡുകളുടെ തുടക്കം രണ്ടാംമൈൽ ജംഗ്ഷനിൽ നിന്നാണ്. വാഹനത്തിരക്കും കൂടുതലാണ്. റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ചതിന് ശേഷമാണ് അപകടങ്ങൾ പതിവായത്. ജംഗ്ഷന്റെ പ്രാധാന്യം കണക്കിലെടുത്ത് ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.

4 മരണം


വിവിധ അപകടങ്ങളിലായി ഈ ഭാഗത്ത് നാല് പേർക്ക് ജീവൻ നഷ്ടമായി. എന്നിട്ടും സുരക്ഷാകാര്യങ്ങളിൽ അധികൃതർ അലംഭാവം കാട്ടി.

വളവോടുകൂടിയ കവലയാണ് രണ്ടാംമൈൽ

ഇരുവശങ്ങളിലുമായി രണ്ട് ബസ് സ്റ്റോപ്പുകൾ

എപ്പോഴും ഇവിടെ യാത്രക്കാരുടെ തിരക്ക്

ഇവിടെ അശ്രദ്ധ അരുത്


വാഹനങ്ങൾ ഹൈവേയിലേക്ക് പ്രവേശിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടസാധ്യതയേറെയാണ്. ഹൈവേയിലൂടെയെത്തുന്ന വാഹനങ്ങൾ അമിതവേഗത്തിലാണ് വരുന്നത്. മൂന്ന് റോഡുകളുടെ സംഗമസ്ഥാനത്ത് കണ്ണാടി സ്ഥാപിച്ചാൽ ഹൈവേയിലൂടെ വരുന്ന വാഹനങ്ങൾ കാണാനും സുരക്ഷിതമായി പ്രവേശിക്കാനുമാവും. റിഫ്ളക്ടറുകളോട് കൂടിയ റംബിൾ സ്ട്രിപ്പ് കവലയുടെ ഇരുവശത്തും സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

കൊടുങ്ങൂർ റോഡ്, മുത്താരമ്മൻ കോവിൽ-വെളിയന്നൂർ റോഡ്, പനമറ്റം അക്കരക്കുന്ന് റോഡ് എന്നീ റോഡുകകളുടെ തുടക്കം ജംഗ്ഷനിൽ നിന്ന്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL