SignIn
Kerala Kaumudi Online
Monday, 07 September 2026 6.56 PM IST

ആമസോൺ കാർഗോ വിമാനം റൺവെയിൽ നിന്ന് തെന്നിമാറി കാറുകളിലിടിച്ച് അപകടം, അഞ്ചുപേർ മരിച്ചു

plane-crash
വിമാന അപകടത്തിന്റെ ദൃശ്യം

ഫ്‌ളോറിഡ: ആമസോണിന്റെ കാർഗോ വിമാനം റൺവെയിൽ നിന്നും തെന്നിമാറി പാർക്കിംഗിലെ കാറുകളിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മരണം. അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള മയാമി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം. അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

ആമസോണിന്റെ വെള്ള ബോയിംഗ് 767 കാർഗോ വിമാനമാണ് റൺവെയിൽ നിന്ന് തെന്നിമാറി അടുത്തുള്ള കാർ പാർക്കിംഗിൽ ഇടിച്ചുകയറിയത്. വിമാനത്തിന്റെ മുൻവശമാണ് കാറുകളിൽ ഇടിച്ചത്. അപകടത്തെ തുടർന്ന് മുൻവശത്ത് തീപിടിച്ചു. വെയർഹൗസ് ജീവനക്കാരും വിമാനത്താവളവുമായി ബന്ധപ്പെട്ട മറ്റ് ബിസിനസുകാരും ഉപയോഗിക്കുന്ന ഭാഗത്തെ വാഹനപാർക്കിംഗ് മേഖലയിലാണ് അപകട‌മുണ്ടായത്.

വിമാനം ഇടിച്ചുകയറിയതോടെ കാറിൽ കുടുങ്ങിപ്പോയവരാണ് മരണമടഞ്ഞത്. അഞ്ചുപേർക്ക് സംഭവത്തിൽ ഗുരുതര പരിക്കുമുണ്ടെന്ന് മയാമി കൺട്രി ഫയർ ചീഫ് റെ ജദല്ല പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പ്യൂട്ടോ റിക്കോയിലെ സാൻ ജുവാനിൽ നിന്നും പ്രാദേശിക സമയം ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണി (ഇന്ത്യൻ സമയം രാത്രി പതിനൊന്നര)യോടെ എത്തിയ വിമാനമാണ് അപകടത്തിൽ പെട്ടത്.

അപകടത്തെ തുടർന്ന് പൈലറ്റും സഹപൈലറ്റും വിമാനത്തിന്റെ കോക്‌പിറ്റിൽ കുടുങ്ങി. ഇവർ ജീവനോടെയുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലാൻഡിംഗിനിടെയാണ് അപകടമുണ്ടായതെന്നും പ്രാദേശിക ഭരണകൂടവുമായി ചേർന്ന് സംഭവത്തിൽ നടപടികൾ സ്വീകരിച്ചെന്നും ആമസോൺ വക്താക്കൾ അറിയിച്ചു. വിമാനത്തിലെ ആർക്കെങ്കിലും അപകടമുണ്ടായോ എന്നത് കമ്പനി വ്യക്തമാക്കിയില്ല.

English Summary

Five people were killed and five others injured after an Amazon cargo plane veered off the runway and crashed into cars in a parking area at Miami International Airport in Florida, USA.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMAZON CARGO PLANE, ACCIDENT, FIVE DEAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360