SignIn
Kerala Kaumudi Online
Friday, 04 September 2026 10.52 AM IST

ആനവണ്ടിക്ക് വാരിക്കുഴിയായി കോട്ടയം സ്റ്റാൻഡിലെ പ്രവേശന കവാടം

ksrtc
കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുൻപിലെ കുഴി


കോ​ട്ട​യം​:​ ​യാ​ത്ര​ക്കാ​ർ​ക്കും​ ​ബ​സു​ക​ൾ​ക്കും​ ​ഒ​രു​പോ​ലെ​ ​ദു​രി​ത​മാ​യി​ ​കോ​ട്ട​യം​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​​സ്റ്റാ​ൻ​ഡി​ൽ,​ ബ​സുകളുടെ ​ ​പ്ര​വേ​ശ​ന​ ​ക​വാ​ട​ത്തി​ലെ​ ​ന​ടു​വൊ​ടി​ക്കും കു​ഴി​ക​ൾ.​ ​ക​ഴി​ഞ്ഞ​ ​മാ​സ​മു​ണ്ടാ​യ​ ​ശ​ക്ത​മാ​യ​ ​മ​ഴ​യി​ൽ​ ​രൂ​പ​പ്പെ​ട്ട​ ​കു​ഴി​ക​ളാ​ണ് ​ദു​രി​തം​ ​സൃ​ഷ്ടി​ക്കു​ന്ന​ത്.​ ​ഒ​രു​ ​മാ​സം​ ​പി​ന്നി​ട്ടി​ട്ടും​ ​അ​ധി​കൃ​ത​ർ​ ​ക​ണ്ടി​ല്ലെ​ന്ന് ​ന​ടി​ക്കു​ക​യാ​ണ്.​ ​
ദി​വസവും​ ​നൂ​റു​ക​ണ​ക്കി​ന് ​യാ​ത്ര​ക്കാ​ർ​ ​എ​ത്തു​ന്ന​ ​സ്റ്റാ​ൻ​ഡി​ലേ​ക്ക് ​ദീ​ർ​ഘ​ദൂ​ര​ ​സ​ർ​വീ​സു​ക​ളും​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നെ​ത്തു​ന്ന​ ​ബ​സു​ക​ളും​ ​​വ​ലിയ കു​ഴി​ക​ളി​ൽ​ ​ചാ​ടി​യാ​ണ് ​അ​ക​ത്തേ​ക്ക് ​പ്ര​വേ​ശി​ക്കു​ന്ന​ത്.​ ​ കു​ഴി​യി​ൽ​ ​ചാ​ടി​ ​ബ​സു​ക​ൾ​ക്ക് ​കേ​ടു​പാ​ടു​ക​ൾ​ ​സം​ഭ​വി​ക്കു​ന്ന​താ​യി​ ​പ​രാ​തി​യു​ണ്ട്.​ ​യാ​ത്ര​ക്കാ​ർ​ക്ക് ​ബ​സ് ​കു​ഴി​യി​ൽ​ ​ചാ​ടു​മ്പോ​ൾ​ ​​വീ​ണ് ​പ​രി​ക്കേ​ൽ​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​യും​ ​ഏ​റെ​യാ​ണ്.​ ​
കു​ഴി​ക​ൾ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​വാ​ഹ​ന​ങ്ങ​ൾ​ ​വെ​ട്ടി​മാ​റ്റി​ ​പോ​കു​ന്ന​ത് ​ഗ​താ​ഗ​ത​ക്കു​രു​ക്കി​നും​ ​വ​ഴി​യൊ​രു​ക്കു​ന്നു.​ ​മു​മ്പ് ​കു​ഴി​ക​ൾ​ ​മ​ണ്ണി​ട്ട് ​നി​ക​ത്തി​ ​ടാ​ർ​ ​ചെ​യ്‌​തി​രു​ന്നെ​ങ്കി​ലും​ ​മ​ഴ​യെ​ ​തു​ട​ർ​ന്ന് ​വീ​ണ്ടും​ ​പ​ഴ​യ​പോ​ലെ​യാ​യി.

മലിനജലവും ടാറിംഗ് തകർന്നതും കാരണം കുഴിയായി

സ്റ്റാൻഡിലേക്ക് ബസുകൾ കയറുന്ന ഭാഗത്ത് ഇറക്കമുള്ളയിടത്തുകൂടിയുള്ള മലിനജലത്തിന്റെ ശക്തമായ ഒഴുക്കും ടാറിംഗ് ഭാഗങ്ങൾ തകർന്നതുമാണ് കുഴികൾ വ്യാപിക്കാൻ കാരണം. ചെറുതും വലുതുമായ കുഴികളിൽ കെട്ടിക്കിടക്കുന്നയാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നുവെന്നും പരാതിയുണ്ട്


കുഴികൾ നികത്തി റീടാർ ചെയ്ത്, സഞ്ചാരം സുഗമമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണം.

യാത്രക്കാർ

കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുൻപിലെ കുഴിണ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL