കൊച്ചി: യുവ സംവിധായകൻ ബെൽരാജ് കളരിക്കലിനെ (ചെഗു) മരിച്ചനിലയിൽ കണ്ടെത്തി. ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന 'കാപ്പി സ്ക്വാഡ്' എന്ന സീരീസിന്റെ സംവിധായകനാണ്. സിനിമ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. കോട്ടയം മണിമല സ്വദേശിയാണ്. എറണാകുളത്തെ ഹോട്ടൽ മുറിയിൽ ബെൽരാജിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക വിവരം. ഭൗതികശരീരം സൺറൈസ് ആശുപത്രിയിലേക്ക് മാറ്റി.
നിഴൽ, മധുരം, ഡാകിനി തുടങ്ങി നിരവധി സിനിമകളിൽ അസോസിയേറ്റ് സംവിധായകനായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ച ബെൽരാജിന്റെ ആദ്യ സ്വതന്ത്ര സംവിധാനമായിരുന്നു കാപ്പി സ്ക്വാഡ്. ഇന്നലെ സീരീസ് സംപ്രേഷണം ആരംഭിച്ചതിന് പിന്നാലെയാണ് വിയോഗവാർത്ത എത്തിയത്. കഴിഞ്ഞ സെപ്തംബറിലാണ് ബെൽരാജ് വിവാഹിതനായത്. ആറുവർഷം നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ആതിരയാണ് ഭാര്യ. മണിമല കളരിക്കൽ സുരേഷിന്റെ മകനാണ്. അമ്മ: സ്മിത, സഹോദരി സോജ.
Young filmmaker Belraj Kalarickal, popularly known as Chegu, was found dead in a hotel room in Ernakulam. He was the director of the JioHotstar series Kaapi Squad, which began streaming recently. The Kottayam native had worked as an associate director and assistant director on several films, including Nizhal, Madhuram and Dakini.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |