SignIn
Kerala Kaumudi Online
Saturday, 05 September 2026 12.18 PM IST

കുമളിയിൽ ശോഭയാത്ര നടത്തി

kmly

കുമളി :ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി അമരാവതി നൂലാംപാറ മഹാദേവ ക്ഷേത്രം ഒട്ടകത്തലമേട് ധർമ്മശാസ്താ ദേവസ്ഥാനം, ഒന്നാം മയിൽ, ശ്രീമൂരുക ദേവസ്ഥാനം അട്ടപ്പള്ളം, തേക്കടി ദേവീക്ഷേത്രം, മന്നാക്കുടി വനദേവി വനദേവൻ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച ശോഭ യാത്രകൾ കുമളി ശ്രീ ദുർഗ ഗണപതി ഭദ്രകാളി ദേവീക്ഷേത്രത്തിൽ സംഗമിച്ചു തുടർന്ന് നടന്ന മഹാ ശോഭാ യാത്ര മഹാലക്ഷ്മി ജി ഉദ്ഘാടനം ചെയ്തു ശോഭാ യാത്രയിൽ ഗോപിക നൃത്തവും ശ്രീകൃഷ്ണ വേഷധാരികളായ നൂറുകണക്കിന് ഉണ്ണിക്കണ്ണൻമാരും അണിനിരന്നു തുടർന്ന് പടിഞ്ഞാറ് ശ്രീധർമ്മശാസ്താ ക്ഷേത്രാങ്കണത്തിൽ സമാപിച്ചു തുടർന്ന് ഉറിയടിയും നടന്നു പരിപാടികൾക്ക് ആഘോഷ സമിതി ഭാരവാഹികളായ വി എൻ ബാബു, സതീഷ് പുല്ലാട്ട് , സജി വെമ്പള്ളി കെ എസ് സാബു, ലിബിൻ കെ എസ്, ജിഷ്ണു ,സുബി സുഭാഷ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SREEKRISHNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL