മൂലമറ്റം: പുല്ല് ചെത്താൻ പോയ വയോധികയ്ക്ക് ബോധക്ഷയം ഉണ്ടായതിനെ തുടർന്ന് വീണ് പരിക്കേറ്റു. മൈലാടി കുഴിയടിയിൽ പരേതനായ മാധവന്റെ ഭാര്യ പാറുക്കുട്ടിക്കാണ് ( 86 ) പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.ഉടനടി നാട്ടുകാർ അറക്കുളം പി എച്ച്സിയിൽ എത്തിച്ചു. വിവരം അറിഞ്ഞെത്തിയ അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥ്, ബ്ലോക്ക് മെമ്പർ മാത്യു സെബാസ്റ്റ്യൻ, പഞ്ചായത്തംഗം ബിജു കാനക്കാടൻ എന്നിവർ ചേർന്ന് തൊടുപുഴ ജില്ലാആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു.തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പാറുക്കുട്ടി സുഖം പ്രാപിച്ച് വരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |