SignIn
Kerala Kaumudi Online
Thursday, 22 October 2026 12.11 PM IST

ഭിന്നശേഷി അവകാശ നിയമം മരിയസദനത്തിന് പുതിയ പ്രതിസന്ധി; അന്തേവാസികളെ ഒഴിവാക്കേണ്ടി വരും

പാലാ: നൂറുകണക്കിന് അശരണർക്ക് അഭയവും പുനരധിവാസവും നൽകിവരുന്ന പാലാ മരിയസദനത്തിൽ പുതിയ പ്രതിസന്ധി. നിലവിൽ 360ലധികം മാനസികരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന ആളുകളെ സംരക്ഷിക്കുന്ന സ്ഥാപനത്തിന്റെ പുതുക്കിയ ഭിന്നശേഷി അവകാശ നിയമ രജിസ്‌ട്രേഷനിൽ അനുവദനീയമായ ആളുകളുടെ എണ്ണം 300ൽ നിന്ന് 250 ആയി കുറച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഇത് ഉടൻ നടപ്പക്കേണ്ടി വന്നാൽ 150ഓളം അന്തേവാസികളെ ഒഴിവക്കേണ്ടിവരുമെന്ന ആശങ്കയിലാണ് തങ്ങളെന്ന് മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് കേരളകൗമുദിയോട് പറഞ്ഞു. മാനസികരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന ആളുകളെ ചികിത്സ പൂർത്തീകരിക്കാതെ പുറത്തേക്കുവിട്ടാൽ സമൂഹത്തിനുണ്ടാകുന്ന ബുദ്ധിമുട്ട് ഭയാനകമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

1998 മുതൽ മാനസികരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവരുടെയും സമൂഹത്തിൽ ഒറ്റപ്പെട്ടവരുടെയും സംരക്ഷണത്തിനും പുനരധിവാസത്തിനുമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് മരിയസദനം. മാനസികരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവർ, ലഹരിവിമുക്തി ചികിത്സയിൽ കഴിയുന്നവർ, കുട്ടികൾ, വയോജനങ്ങൾ, കിടപ്പുരോഗികൾ, അഗതികൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 600ഓളം ആളുകൾ മരിയസദനത്തിന്റെ വിവിധ സ്ഥാപനങ്ങളിൽ സംരക്ഷണത്തിൽ കഴിയുന്നുണ്ട്.
ഇവരിൽ ഭൂരിഭാഗത്തിനും കുടുംബപിന്തുണയില്ല. ജനപ്രതിനിധികൾ, പോലീസ്, നഗരസഭകൾ, പഞ്ചായത്തുകൾ, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവ മുഖേനയാണ് നിരവധി ആളുകളെ മരിയസദനത്തിൽ എത്തിച്ചിട്ടുള്ളത്. ഗുരുതരമായ മാനസികരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവരും ദീർഘകാല ചികിത്സ ആവശ്യമായവരുമാണ് ഇവരിൽ പലരും.

ഇനിയെവിടെ പുനരധിവസിപ്പിക്കും?​

രജിസ്‌ട്രേഷൻ പരിധി കുറച്ചതോടെ പുതിയ ആളുകളെ സ്വീകരിക്കാനും സ്ഥാപനത്തിന് കഴിയാത്ത സാഹചര്യമായി. സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ 150ഓളം പേരെ മരിയസദനിൽ നിന്ന് വീണ്ടും തെരുവിലേക്ക് തന്നെ പറഞ്ഞുവിടേണ്ടിവരുമല്ലോ എന്ന മനോദുഃഖത്തിലാണ് സന്തോഷ് മരിയസദനവും സഹപ്രവർത്തകരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MARIYASADAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL