SignIn
Kerala Kaumudi Online
Sunday, 11 October 2026 12.43 AM IST

സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്‌ നാളെ തുടക്കം

cpm-
സി.പി.എം

കോഴിക്കോട്: സി.പി.എം വിപുലീകൃത കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിന്‌ നാളെ തുടക്കമാവും. എ .കെ.ജി ഹാളിൽ

രാവിലെ 9.30ന് മുതിർന്ന നേതാവ് സി. ഭാസ്കരൻ പതാക ഉയർത്തും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.കെ ശ്രീമതി, ഇ.പി ജയരാജൻ, എളമരം കരീം, കെ.കെ ശൈലജ, പി.സതീദേവി, ടി.പി രാമകൃഷ്‌ണൻ, സി.എസ്‌ സുജാത, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി.എ മുഹമ്മദ്‌ റിയാസ്‌, സി.എൻ മോഹനൻ, വി ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ കമ്മിറ്റി അംഗങ്ങൾ,​ ഏരിയകളിൽ നിന്നുള്ള പ്രതിനിധികൾ വർഗ-ബഹുജന സംഘടനാ ഭാരവാഹികൾ എന്നിവർ പ്രതിനിധികളായെത്തും. രണ്ടുദിവസത്തെ യോഗം ബുധനാഴ്ച വൈകീട്ട് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL